തടി കുറയ്ക്കാവുന്നതും ആരോഗ്യപ്രദവുമായ രുചിയേറും സ്മൂത്തികള്‍
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഭക്ഷണമാണല്ലോ സ്മൂത്തികള്‍. കട്ടിയില്‍ അരച്ചെടുത്ത് കഴിക്കുന്ന ഈ ഷേക്കുകള്‍ പെട്ടെന്നു വയറു നിറഞ്ഞതായി തോന്നിക്കും. കലോറി കുറഞ്ഞ ഈ സ്മൂത്തികള്‍ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.
ഗ്രീന്‍ സ്മൂത്തി
ചീരയും ഗ്രീന്‍ ആപ്പിളും വെള്ളരിയും കുറച്ചു നാരങ്ങാ നീരും ചെറിയ കഷണം ഇഞ്ചിയും കൂടെ ഇട്ട് കുടിച്ചു നോക്കൂ.. അടിപൊളി സ്മൂത്തി റെഡി.
ബനാന സമൂത്തി
ഞാലിപ്പൂവന് പഴവും പാലും ഈത്തപ്പഴവും കുതിര്‍ത്ത ബദാമും രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സും ഇട്ട് മിക്സിയുടെ ജാറില്‍ അടിച്ചെടുക്കുക. സെര്‍വിങ് ഗ്ലാസിലേക്കൊഴിച്ച് കുറച്ച് പിസ്ത നൈസായി കട്ട് ചെയ്തിട്ട് കുടിക്കാവുന്നതാണ്.
ചോക്ലേറ്റ് സ്മൂത്തി
വാഴപ്പഴവും കൊക്കൊപൊടിയും പ്രോട്ടീന്‍ പൗഡറും പാലും ബദാമും മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. മുകളില്‍ ഡാര്‍ക് ചോക്ലേറ്റ് പീസുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
മാമ്പഴ സ്മൂത്തി
മാമ്പഴവും തേങ്ങാപാലും ചേര്‍ത്ത് നന്നായി അരച്ച് എടുത്ത ശേഷം അതിലേക്ക് കുറച്ച് യോഗര്‍ട്ട് ചേര്‍ത്തു കൊടുക്കുക. ഇതിനു മുകളില്‍ കട്ട് ചെയ്ത പഴങ്ങള്‍ വയ്ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."