തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ചിയ സീഡ് ഇട്ട് വെള്ളം കുടിച്ചു നോക്കൂ
ഇത്തിരിയെയുള്ളൂവെങ്കിലും പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകള്‍. നാരുകളും ഇരുമ്പും പ്രോട്ടീനും മഗ്നീഷ്യവും വിറ്റാമിന്‍ ബിയുമെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനെന്ന രൂപേണയും ആളുകള്‍ ചിയ വിത്തുകള്‍ കഴിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ചിയ വിത്തുകള്‍ തടികറുയ്്ക്കാന്‍ സഹായിക്കുമോ? നോക്കാം. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്.
1. ഫൈബറിന്റെ കലവറയാണ് ചിയ വിത്തുകള്‍. ഇതിന്റെ നാരുകള്‍ ദഹനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്. മാത്രമല്ല ഇത് മലവിസര്‍ജനം മെച്ചപ്പെടുത്താനും ദഹനത്തിനും കുടലിലെ നല്ല ബാക്ടീരിയകളെ വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
2. ഒമേഗാ -3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ചിയ ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും
സഹായിക്കുന്നു.
3. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇവയിലെ നാരുകള്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്നു.

4. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം മഗ്നീഷ്യം ഫോസ്ഫറസ് എന്നിവയും ചിയ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകള്‍ വെള്ളത്തിലിട്ടു കുടിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വര്‍ധിപ്പിക്കുതാണ്.
5. ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ചിയ ചര്‍മത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഫ്രീ റാഡിക്കലുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിലുണ്ട്. ഇത് ജലാംശം നിലനിര്‍ത്തുകയും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

ചിയ വിത്തുകള്‍ അവയുടെ 17 മടങ്ങ് കൂടുതല്‍ വെള്ളം അതിന്റെ വലുപ്പത്തേക്കാള്‍ ആഗിരണം ചെയ്യും. അതുകൊണ്ട് തന്നെ വെള്ളത്തില്‍ കുതിര്‍ത്താല്‍ അവ പെട്ടെന്ന് ഒരു ജെല്ലി രൂപത്തില്‍ വീര്‍ത്തുവരുന്നതാണ്. ഇതു കുടിക്കുമ്പോള്‍ വയര്‍ നിറഞ്ഞപോലെ തോന്നുകയും അമിത ഭക്ഷണം കഴിക്കാന്‍ തോന്നുകയുമില്ല.
എന്നാല്‍, ശ്രദ്ധിക്കേണ്ട കാര്യം യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപോര്‍ട്ട് പ്രകാരം 28 ഗ്രാം ചിയ വിത്തില്‍ 138 കലോറി അടങ്ങിയിട്ടുണ്ട് എന്നാണ്. അതുകൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ ഇത് കഴിക്കരുത്. തടികൂടും. ഒരുദിവസം ഒരു സ്പൂണ്‍ ചിയവിത്തു മതിയാകും. ഇത് വെള്ളത്തില്‍ ചേര്‍ത്തു കുടിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."