പ്ലാസ്റ്റിക് കവറുകളില്‍ നിന്ന് എണ്ണ കുപ്പിയിലൊഴിക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? എന്നാല്‍ ഇതൊന്ന് ചെയ്തുനോക്കൂ
നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും കടയില്‍ നിന്നുമൊക്കെ വെളിച്ചെണ്ണ, വെജിറ്റബിള്‍ ഓയില്‍, സണ്‍ഫഌര്‍ ഓയില്‍ എന്നിവ പാക്കറ്റുകളില്‍ വരുന്നവയാണ് അധികവും വാങ്ങി ഉപയോഗിക്കുക. എന്നാല്‍ ഇവി വീട്ടിലെത്തി കുപ്പിയിലാക്കിവയ്ക്കല്‍ അത്ര എളുപ്പമല്ല. എണ്ണ ഒഴിച്ചു വയ്‌ക്കേണ്ട കുപ്പിയിലേക്ക് വളരെ സൂക്ഷ്മതയോടെ വേണം ഒഴിക്കുവാന്‍. അല്ലെങ്കില്‍ പണിപാളും. ശ്രദ്ധയോ നോട്ടമോ ഒന്നു തെറ്റിയാല്‍ മതി എണ്ണ അതിന്റെ വഴിക്കു പോകും.
എണ്ണ പോകും എന്നതിനേക്കാളുപരി അത് താഴെ മുഴുവന്‍ വീണ് വൃത്തികേടാകുമെന്നതും അത് വൃത്തിയാക്കാന്‍ പിന്നീട് വലിയൊരു യജ്ഞം തന്നെ വേണ്ടിവരുമെന്നതു കൊണ്ടും എണ്ണ കുപ്പിയിലേക്ക്ഒഴിക്കുന്നത് എല്ലാവര്‍ക്കും മടിയുണ്ടാക്കുന്ന കാര്യമാണ്.
എങ്കില്‍, എണ്ണയൊഴിക്കാന്‍ സ്പൂണ്‍ കൊണ്ടൊരു മാജിക് ഉണ്ട്. നിലത്തും വീഴില്ല, ചോരുകയുമില്ല. കുറച്ച് വലിയ വായുള്ള ഒരു സ്പൂണ്‍ എടുക്കുക. കുപ്പി റെഡിയാക്കി വയ്ക്കുകയും ചെയ്യുക.
ഇനി സ്പൂണിന്റെ വായ്ഭാഗം നമുക്ക് അഭിമുഖമായി വരുന്ന വിധത്തില്‍ കുപ്പിയില്‍ വയ്ക്കുക. ഇനി എണ്ണക്കവര്‍ പൊട്ടിച്ച് ശ്രദ്ധയോടെ എണ്ണ സ്പൂണിന്റെ വായ്ഭാഗത്തിലേക്ക് ഒഴിച്ചുകൊടുക്കുക. ഒട്ടും പുറത്തേക്ക് പോകാതെ സ്പൂണിലൂടെ എണ്ണ കുപ്പിയിലേക്ക് വീഴും. കവറില്‍ എണ്ണ തീരുമ്പോള്‍ അവസാന തുള്ളിയും കിട്ടുന്ന വിധത്തില്‍ കവര്‍ സ്പൂണിലേക്ക് ചരിച്ച് വയ്ക്കുക. ശേഷം കുപ്പി മൂടി വയ്ക്കുക.ഇത്രേയുള്ളു...!
പണ്ടൊക്കെ നാളം (ഫനല്‍) ഉപയോഗിച്ചാണ് എണ്ണ ഒഴിച്ചിരുന്നത്. ഇതുതന്നെയാണ് നല്ലൊരു മാര്‍ഗം. നമ്മള്‍എളുപ്പത്തിന് കവറിനു മുകളില്‍ ചെറിയ ദ്വാരമിടുകയോ അല്ലെങ്കില്‍ പല്ലുകൊണ്ടൊന്നു കടിച്ച് ഓട്ടയാക്കുകയോ ചെയ്യും.
ഒരിക്കലും വലയി ദ്വാരമുണ്ടാക്കരുത്. കത്രിക വച്ചു വലിയ രീതിയില്‍ കട്ട് ചെയ്യുന്നതൊക്കെ കാണാം. ഇത് കൂടുതല്‍ എണ്ണ നിലത്തുവീഴാന്‍ സാധ്യതകൂട്ടും. ചെറിയ ദ്വാരമുണ്ടാക്കിയാല്‍ മെല്ലെ ഇതുകുപ്പിയിലേക്കു പോവും.
ഒരിക്കലും ധൃതി പിടിച്ചു ചെയ്യേണ്ട ഒരു ജോലിയല്ല എണ്ണ കുപ്പിയിലാക്കല്‍. വളരെ ക്ഷമയോടെ, പതുക്കെ ചെയ്യേണ്ട കാര്യമാണിത്. എണ്ണ ഒഴിക്കേണ്ട കുപ്പിയുടെ താഴെ ഒരു പാത്രം വക്കുകയാണ് മറ്റൊരു മാര്‍ഗം. അബദ്ധവശാല്‍ എണ്ണ കുപ്പിയില്‍ നിന്ന് പുറത്തുപോയാല്‍ അത് നിലത്തേക്ക് പടരാതിരിക്കാനും വീണ്ടും ഉപയോഗിക്കാനും ഇതിലൂടെ കഴിയും.
പാത്രത്തിന് പകരം പേപ്പര്‍ ടവ്വലും കുപ്പിക്ക് താഴെയായി വയ്ക്കാം. കുപ്പിക്ക് ഗ്രിപ്പ് ലഭിക്കാനും താഴെ വീഴുന്ന എണ്ണ എളുപ്പത്തില്‍ വൃത്തിയാക്കാനും ഇത് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."