എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റ് നിയമനം; ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അവസരം; അപേക്ഷ ആഗ്‌സ്റ്റ് 14 വരെ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസം. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് നേരിട്ടുള്ള നിയമനം. ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലാണ് ഒഴിവുള്ളത്.
ജൂനിയര്‍ അസിസ്റ്റന്റ് = 200 ഒഴിവുകള്‍.
ആന്ധ്രപ്രദേശ് = 12
ആസാം = 05
ഛത്തീസ്ഗഢ് = 06
ഗുജറാത്ത് = 05
ഹിമാചല്‍ പ്രദേശ് = 03
ജമ്മു കാശ്മീര്‍ = 01
കര്‍ണാടക = 38
മധ്യപ്രദേശ് = 12
മഹാരാഷ്ട്ര = 53
പുതുച്ചേരി = 01
സിക്കീം = 01
തമിഴ്‌നാട് = 10
തെലങ്കാന = 37
ഉത്തര്‍പ്രദേശ് = 17
വെസ്റ്റ് ബംഗാള്‍ = 05 എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
21 മുതല്‍ 28 വയസ്്.
യോഗ്യത
- 60 ശതമാനം മാര്‍ക്കോടെ ബിരുദം.
- കമ്പ്യൂട്ടര്‍; Operating & Working knowledge in computer items is mandatory i.e. Applicants should have Certificate/Diploma/Degree in computer operations/languages/Should have studied Computer / Information Technology as one of the Subject in the High School/College/Institutes
- പ്രവൃത്തി പരിചയം അഭികാമ്യം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ മുതല്‍ 35,200 രൂപ വരെ ശമ്പളം.
അപേക്ഷ ഫീസ്
800 രൂപ .
ഉദ്യോഗാര്‍ഥികള്‍ താഴെ കാണുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. പ്രായപരിധി, ശമ്പളം, യോഗ്യത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ : click
വിജ്ഞാപനം: click
junior assistant recruitment in lic housing finance apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."