HOME
DETAILS

സ്‌കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകി: മൂന്നാംക്ലാസ് വിദ്യാർഥിനിയെ വെയിലത്ത് നിർത്തിയെന്ന് പരാതി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

  
July 28 2024 | 14:07 PM

Third-Grader Punished for Arriving Late Human Rights Commission Takes Action

പാലക്കാട്: സ്‌കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാംക്ലാസ് വിദ്യാർഥിനിയെ വെയിലത്ത് നിർത്തിയതായി പരാതി. പാലക്കാട്ടെ ലയൺസ് സ്‌കൂളിനെതിരേയാണ് രക്ഷിതാവായ വിനോദിൻ്റെ പരാതി. മനുഷ്യാവകാശ കമ്മിഷൻ ഇതിൽ കേസെടുത്തിട്ടുണ്ട്.

ഒരുമാസം മുമ്പാണ് സംഭവം നടന്നത്. 8.20നാണ് സ്‌കൂളിൽ ക്ലാസ് തുടങ്ങുക. വിനോദിന്റെ മകൾ സംഭവ ദിവസം അഞ്ച് മിനിറ്റ് വൈകിയാണ് സ്‌കൂളിലെത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റ് തുറക്കാൻ തയാറായില്ല. തുടർന്ന് അരമണിക്കൂറോളം കുട്ടിക്ക് വെയിലത്ത് നിൽക്കേണ്ടി വന്നു. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അന്നത്തെ സംഭവത്തിന് ശേഷം ഒരുമാസമായി കുട്ടി സ്‌കൂളിൽ പോകാൻ തയാറാകുന്നില്ലെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറാൻ വാശിപിടിക്കുകയാണെന്നും വിനോദ് പറഞ്ഞു.

ഇത്തരം ശിക്ഷാ രീതികൾ സ്‌കൂളിൽ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നൽകിയതായാണ് മാനേജ്‌മെന്റ് പ്രതികരണം. എന്നാൽ സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകിയ വിശദീകരണം.

A complaint has been filed with the Human Rights Commission after a third-grade student was punished by being made to stand in the sun for arriving five minutes late to school. The incident has sparked outrage and calls for action



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago