തിരച്ചില്‍ നിര്‍ത്തരുത്; എല്ലാവരുടെയും പിന്തുണ ഇനിയും വേണം; കേരള-കര്‍ണാടക സര്‍ക്കാരുകള്‍ ഒരുപാട് സഹായിച്ചു; അര്‍ജുന്റെ കുടുംബം
കോഴിക്കോട്: അര്‍ജനായുള്ള തെരച്ചില്‍ നിര്‍ത്തരുതെന്ന് കുടുംബം. ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. പെട്ടെന്ന് തെരച്ചില്‍ നിര്‍ത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. സംസ്ഥാന സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
അര്‍ജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവര്‍ക്കായി തെരച്ചില്‍ തുടരണം. ഇപ്പോഴുള്ള പിന്‍മാറിയാല്‍ അത് എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. മുന്‍പ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അര്‍ജുന്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അര്‍ജുന്‍ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരച്ചില്‍ നിര്‍ത്തില്ലെന്ന് കര്‍വാര്‍ എം.എല്‍.എ പറഞ്ഞു. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു. ചെളിയും മണ്ണും നീക്കാന്‍ തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ ഇക്കാര്യം പറഞ്ഞത്.
ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാല്‍ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍ നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു
കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം.
arjuns family says to continue the search in shirur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."