HOME
DETAILS

മദ്‌റസ അധ്യാപക ക്ഷേമനിധി: സർക്കാർ ഗ്രാൻ്റ് മുടങ്ങിയിട്ട് എട്ട് വർഷം

  
July 29 2024 | 01:07 AM

Madrasa Teacher Welfare Fund Government Grant Delayed for Eight Years

മലപ്പുറം: മദ്‌റസ അധ്യാപക ക്ഷേമനിധിയിലേക്കുള്ള സർക്കാർ ഗ്രാൻ്റ് ലഭിക്കാതായിട്ട് എട്ട് വർഷം. യു.ഡി.എഫ് ഭരിച്ചിരുന്ന 2015-16 ലാണ് അവസാനമായി ക്ഷേമനിധിയിലേക്ക് സർക്കാർ ഗ്രാൻ്റ് നൽകിയത്. 3.75 കോടിയാണ് അനുവദിച്ചത്. പിന്നീട് വന്ന ഇടതുസർക്കാർ ഇതുവരെ ഗ്രാൻ്റ് അനുവദിച്ചിട്ടില്ല. മദ്‌റസ അധ്യാപകരും മാനേജ്‌മെന്റ് കമ്മറ്റിയും മാസാമാസം ക്ഷേമനിധിയിലേക്ക് നൽകുന്ന വിഹിതം പലിശ രഹിത അക്കൗണ്ടിൽ ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഈ നിക്ഷേപത്തിന് ഇൻസെന്റീവ് ആയി നാലു കോടി രൂപ 2022 ൽ ക്ഷേമനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷവും ക്ഷേമനിധിയിക്കായി ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടില്ല.

അധ്യാപകർ അടക്കുന്ന വിഹിതത്തിൽ നിന്നാണ് ക്ഷേമ പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകി വരുന്നത്. ക്ഷേമനിധിയിൽ അംഗമായി മിനിമം അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്ക് 1500 രൂപയാണ് പ്രതിമാസ പെൻഷനായി നൽകുന്നത്. ക്ഷേമനിധിയിൽ ചേർന്ന കാലാവധിക്ക് ആനുപാതികമായി 7500 രൂപ വരെ പെൻഷന് അർഹതയുണ്ട്. ക്ഷേമനിധി പെൻഷനോടൊപ്പം കഴിഞ്ഞ വർഷം വരെ ഇവർക്ക് ഒരു സാമൂഹ്യ സുരക്ഷാ പെൻഷനും കൂടി നൽകിയിരുന്നു.

 ക്ഷേമനിധിയിയിലേക്ക് സർക്കാർ ഗ്രാൻ്റ് നൽകുന്നുണ്ടെന്ന് പറഞ്ഞ് ഇത് നിർത്തലാക്കി. പിന്നോക്കം നിൽക്കുന്ന മദ്‌റസ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന പാലൊളി കമ്മിറ്റിയുടെ നിർദേശത്തിലാണ് ഗ്രാൻ്റ് നൽകാൻ തീരുമാനിച്ചിരുന്നത്. കാലാകാലങ്ങളിൽ മദ്‌റസ അധ്യാപകർക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്ക് ആവശ്യമായ തുക ഓരോ വർഷവും ബജറ്റിൽ നീക്കിവെക്കുമെന്നും 2012 ലെ ഉത്തരവിലുണ്ടായിരുന്നു.

Madrasa Teacher Welfare Fund Government Grant Delayed for Eight Years



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago