HOME
DETAILS

ടോക്യോയിലെ നഷ്ടം പാരിസിൽ നികത്തി മനു ഭക്കറിൻറെ മധുരപ്രതികാരം

  
Web Desk
July 29 2024 | 01:07 AM

Manu Bhaker Redeems Tokyo Disappointment with Bronze in Paris Olympics

പാരിസ്: ടോക്യോയിലേറ്റ തിരിച്ചടിക്ക് അതേ നാണയത്തിൽ മധുരപ്രതികാരം ചെയ്ത് മനു ഭക്കർ. ടോക്യോയിൽ നടന്ന ഒളിംപിക്‌സിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു മനു ഭക്കർ. എന്നാൽ ഫൈനൽ മത്സരത്തിൽ പിസ്റ്റൾ കേടായതിനെ തുടർന്ന് ഫൈനലിൽ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലമാണ് മനു ഭാക്കർ വെടിവച്ചിട്ടത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോഡും ഇതോടെ 22കാരിയായ മനു ഭക്കർ സ്വന്തം പേരിൽ എഴുതിച്ചർത്തു.

ഹരിയാനക്കാരിയായ താരത്തിന്റെ രണ്ടാം ഒളിംപിക്‌സാണിത്. 2021ലെ ടോക്കിയോ ഒളിംപിക്‌സിലായിരുന്നു അരങ്ങേറ്റം. അന്ന് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന താരത്തിന് 60 ഷോട്ടുകളുള്ള യോഗ്യത റൗണ്ടിൽ മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാൽ ഇടക്കുവച്ച് താരത്തിന്റെ പിസ്റ്റളിന് സാങ്കേതിക തകരാറുണ്ടായിതിനെ തുടർന്ന് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതു പരിഹരിക്കുന്നതിനായി താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടി വന്നു. ആറു മിനിട്ടിന് ശേഷം പുതിയ പിസ്റ്റളുമായി മത്സരം തുടരാനെത്തിയ മനുവിന് പിന്നീട് പഴയ താളത്തിലേക്ക് എത്താനായില്ല. ഇതിന്റെ ഫലമായി യോഗ്യത റൗണ്ടെന്ന കടമ്പയും മനുവിന് കടക്കാൻ കഴിഞ്ഞില്ല. അന്ന് ദുഖത്തോടെ കളംവിട്ട മനു ഇന്നലെ തന്റെ രണ്ടാം ഒളിംപിക്‌സിൽ തന്നെ മെഡലുമായി ചരിത്രമെഴുതി. ഫൈനലിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ മനു മെഡൽ പൊസിഷനിൽ തന്നെ ഉണ്ടായിരുന്നു. യോഗ്യത റൗണ്ടിലും മൂന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു മനു ഭക്കർ ഫൈനലിലേക്ക് എത്തിയത്. അതേസമയം പാരിസിൽ മനു ഭാക്കർ അവസാനിപ്പിച്ചിരിക്കുന്നത് ഒളിമ്പിക് ഷൂട്ടിങ്ങിൽ 12 വർഷങ്ങൾ നീണ്ട ഇന്ത്യയുടെ മെഡൽ വരൾച്ച കൂടിയാണ്.2004ലെ ഏഥൻസ് ഒളിംപിക്‌സിൽ രാജ്യവർധൻ സിങ് റാത്തോഡ് നേടിയ വെള്ളിയാണ് ഒളിംപിക്‌സ് ഷൂട്ടിങ്ങിലെ ഇന്ത്യയുടെ ആദ്യ മെഡൽ. 2008ൽ ബെയ്ജിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയും 2012ൽ ലണ്ടനിൽ വെള്ളി നേടിയ വിജയ് കുമാറും വെങ്കലം നേടിയ ഗഗൻ നാരംഗും പാരമ്പര്യം നിലനിർത്തി. പിന്നീടുള്ള രണ്ട് പതിപ്പുകളിൽ വെറും കയ്യോടെയായിരുന്നു ഇന്ത്യൻ ഷൂട്ടർമാർ മടങ്ങിയത്.

രമിത ജിൻഡാൽ ഫൈനലിൽ

2024-07-2907:07:14.suprabhaatham-news.png

 ഷൂട്ടിങ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് ഇനിയും മെഡൽ പ്രതീക്ഷ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ രമിത ജിൻഡാൽ ഫൈനലിൽ പ്രവേശിച്ചത് ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിനാണ് രമിതയുടെ ഫൈനൽ മത്സരം. യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചാണ് രമിതയുടെ മുന്നേറ്റം. നല്ല തുടക്കത്തിന് ശേഷം ചില പിഴവുകൾ വരുത്തിയ രമിത പിന്നോക്കം പോയിരുന്നെങ്കിലും മികച്ച പ്രകടനം നടത്തി തിരിച്ചുവരികയായിരുന്നു. 631.5 പോയിന്റാണ് താരം നേടിയത്. ഷൂട്ടിങ്ങിൽ കഴിഞ്ഞ 20 വർഷത്തിനിടെ മെഡൽ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമാണ് രമിത. മനു ഭക്കറാണ് ആദ്യ താരം. എന്നാൽ ഇതേ ഇനത്തിൽ മത്സരിച്ച ഇളവേനിൽ വാളരിവാൻ പുറത്തായി. അവസാന സീരീസ് വരെ ഫൈനൽ യോഗ്യതയ്ക്കുള്ള ആദ്യ എട്ടിനുള്ളിൽ ഇടം നേടാൻ ഇളവേനിലിന് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പിറകോട്ട് പോവുകയായിരുന്നു.

അനായാസം സിന്ധു

2024-07-2907:07:16.suprabhaatham-news.png

 പാരിസ് ഒളിംപിക്‌സിന്റെ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് മികച്ച തുടക്കം. ഇന്നലെ നടന്ന വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ മാലിദ്വീപ് താരം ഫാത്തിമത് അബ്ദുൽ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോർ: 21-9 21-6. 29 മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരത്തിന്റെ ഒരുഘട്ടത്തിൽ പോലും എതിരാളിയിൽനിന്ന് സിന്ധുവിന് വെല്ലുവിളി ഏൽക്കേണ്ടി വന്നില്ല. മെഡൽ പ്രതീക്ഷയുള്ള സിന്ധു ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ എസ്‌തോണിയയുടെ ക്രിസ്റ്റിൻ കൂബയെ നേരിടും.

ശരത് കമൽ പുറത്ത്

ഒളിംപിക്‌സിൽ ഇന്ത്യയുടെ പതാക വാഹകനായിരുന്ന ശരത് കമൽ പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽനിന്ന് പുറത്ത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ശരത് കമൽ സ്ലോവേനിയൻ താരം ഡെനി കൊസുലിനോട് 2-4നാണ് തോൽവി വഴങ്ങിയത്. ലോക റാങ്കിങ്ങിൽ 126ാമതുള്ള ഡെനിയോടായാരുന്നു റാങ്കിങ്ങിൽ 43ാം സ്ഥാനത്തുള്ള കമൽ തോൽവി വഴങ്ങിയത്. കഴിഞ്ഞ വർഷം കൊറിയയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ താരം വെങ്കലം നേടിയിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ്, പുരുഷ ടീമിനം, മിക്‌സഡ് ഡബിൾസ് എന്നിവയിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയായിരുന്നു കമൽ എത്തിയത്. എന്നാൽ ഈ പ്രകടനം പാരിസിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ വനിതാ വിഭാഗത്തിൽ മത്സരിച്ച രണ്ട് താരങ്ങൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ബ്രിട്ടൻ താരം അന്ന ഹർസിയെ തോൽപിച്ച് മനിക ബത്രയാണ് ആദ്യം രണ്ടാം റൗണ്ട് ഉറപ്പിച്ചത്. 4-1 എന്ന സ്‌കോറിനായിരുന്നു ബത്രയുടെ ജയം. മറ്റൊരു മത്സരത്തിൽ ശ്രീജ അകുലയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്വീഡിഷ് താരം ക്രിസ്റ്റിന കൽബർഗിനെയാണ് ശ്രീജ തോൽപിച്ചത്. 4-0ത്തിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.


അമ്പെയ്ത്തിലും നീന്തലിലും നിരാശ

മെഡൽ പ്രതീക്ഷയുണ്ടായിരുന്ന അമ്പെയ്ത്തിൽ ഇന്ത്യക്ക് നിരാശ. ഇന്നലെ നടന്ന ടീം വനിതാ ടീം മത്സരത്തിൽ നെതർലൻഡ്‌സിനോട് 6-0ത്തിനായിരുന്നു ഇന്ത്യൻ തോറ്റത്. ദീപിക കുമാരി ഉൾപ്പെടുന്ന ടീമിന് ഒരുഘട്ടത്തിൽ പോലും നെതർലൻഡ്‌സിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. അങ്കിത ഭഗത്, ഭാജൻ കൗർ, ദീപിക കുമാരി എന്നിവരായിരുന്നു ഇന്ത്യക്കായി മത്സരിച്ചത്.

 ഇന്നലെ നീന്തലിൽ മത്സരിച്ച രണ്ട് ഇന്ത്യൻ താരങ്ങൾക്കും സെമിയിലെത്താനായില്ല. വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ മത്സരിച്ച ദിനിത ദേസിങ്കു സെമി ഫൈനൽ കാണാതെ പുറത്തായി. ആദ്യ ഹീറ്റ്‌സിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും താരത്തിന് പിന്നീട് മികവ് പുലർത്താനായില്ല. പുരുഷൻമാരുടെ 100 മീറ്റർ ബാക്‌സ്‌ട്രോക്കിൽ മത്സരിച്ച ശ്രീഹരി നടരാജിനും സെമി ഫൈനലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ശ്രീ ഹരി ആദ്യ ഹീറ്റ്‌സിൽ രണ്ടാമതെത്തിയെങ്കിലും പിന്നീട് നിറംമങ്ങുകയായിരുന്നു. 

  • Manu Bhaker avenges her Tokyo Olympics setback by securing bronze in the 10m air pistol event at the Paris Olympics.
  • Ramita Jindal in Finals: Ramita Jindal reached the finals in the women's 10m air rifle event, raising hopes for another medal for India.
  • PV Sindhu's Strong Start: PV Sindhu began her badminton campaign with a decisive victory against Fatimath Abdul Razak from Maldives.
  • Archery and Swimming Disappointments: Indian archers and swimmers faced setbacks, with the women's archery team losing to the Netherlands and Indian swimmers failing to reach the semifinals.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  18 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  18 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  18 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  18 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  18 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  18 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  18 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  18 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  18 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  18 days ago