HOME
DETAILS

സഊദിയിൽ ആയുർദൈർഘ്യത്തിൽ വൻ ഉയർച്ച; കാരണം ഇതാണ്

  
Ajay
July 30 2024 | 14:07 PM

Huge increase in life expectancy in Saudi This is the reason

റിയാദ്: സഊദി അറേബ്യയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഗണ്യമായി ഉയർന്നതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് ശരാശരി പ്രായം 77.6 ആയാണ് ഉയർന്നിരിക്കുന്നു. 2016-ലെ കണക്കുകൾ അനുസരിച്ച് ഇത് 74 വയസായിരുന്നു. ‘ആരോഗ്യമേഖല പരിവർത്തന പരിപാടി’യുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. സഊദി അറേബ്യയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ പ്രോഗ്രാമുകളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ആരോഗ്യ മേഖലയിലെ പരിവർത്തന പരിപാടി. ആരോഗ്യ രം​ഗത്തും, വൈദ്യശാസ്ത്ര രംഗത്തും തുടങ്ങിയവയിൽ രാജ്യം കൈവരിച്ച വമ്പിച്ച പുരോഗതിയിലൂടെയാണ് ഈ നേട്ടം കൈവിരിക്കാൻ സാധിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വിവിധ മേഖലകളിൽ സർക്കാർ നടത്തിയ ബഹുമുഖ പദ്ധതികൾ വിജയം കണ്ടതും സുപ്രധാന നേട്ടത്തിന് കാരണമായി വിലയിരുത്തുന്നു.സഊദി അറേബ്യയിലെ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ സഹകരണവും കഠിന പ്രയത്നങ്ങളും രാജ്യത്തെ ശരാശരി ആയുർദൈർഘ്യ വർധനവിന് കാരണമായി.രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആരോഗ്യ മെച്ചപ്പെടുത്താനുളള നയങ്ങൾ സ്വീകരിച്ചതും,ഭക്ഷണത്തിലെ ഉപ്പ് കുറക്കൽ,നടത്തം പോലുള്ള വ്യായാമ സംസ്കാരം പ്രോത്സാഹിപ്പിച്ചതും,പൊണ്ണത്തടി കുറക്കൽ,കലോറി വെളിപ്പെടുത്തൽ, എന്നിവയുൾപ്പെടെ ആരോഗ്യരംഗത്ത് കൃത്യമായെടുത്ത തീരുമാനങ്ങൾ പുരോഗതിക്ക് കാരണമായി വിലയിരുത്തുന്നു. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷാ മുന്നൊരുക്കങ്ങൾ കാര്യക്ഷമാക്കുന്നതിനും ചെയ്യുന്ന സംവിധാനങ്ങളും വമ്പിച്ച നേട്ടങ്ങൾക്ക് കാരണമായി.

ഹോസ്പറ്റിലുകളിലെ ചികിത്സാസേവനങ്ങളിലുള്ള രോഗികളുടെ സംതൃപ്‍തി 2019ൽ 82.41ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 87.45 ശതമാനമായി പുരോ​ഗമിച്ചു. ആതുരസേവന രംഗത്തെ വളർച്ചയും, നഴ്‌സിങ് സേവനമേഖലയിലെ ഗണ്യമായ വർധനവും പുരോഗതിയും നേട്ടങ്ങളായി റിപ്പോർട്ടിൽ പറയുന്നു. സഊദിയിലെ താമസക്കാരുടെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കിയ അടിസ്ഥാന ആരോഗ്യസേവനങ്ങളുടെ കവറേജ് 96.41 ശതമാനമായി മാറിയതും വലിയ നേട്ടമാണ്. 

Huge increase in life expectancy in Saudi 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  a day ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  a day ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  a day ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  a day ago
No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  a day ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  a day ago