HOME
DETAILS

ചാലിയാറില്‍ നിന്ന് 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; പുഴയിലും മുണ്ടേരി വനത്തിലും ഇന്നും തെരച്ചില്‍ നടത്തും

  
Web Desk
July 31, 2024 | 4:05 AM

dead-bodies-were-recovered-from-river-bank chaliyar

എടക്കര(മലപ്പുറം): പോത്തുകല്‍ ഭാഗത്തുനിന്ന് ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 35 മൃതദേഹങ്ങളാണ്. 25 ശരീരഭാഗങ്ങളും നദിയില്‍നിന്ന് ലഭിച്ചു. ഇവയെല്ലാം നിലമ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇരുട്ടുകുത്തി, അമ്പുട്ടാന്‍ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം, തലപ്പാലി തീരങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നും ചാലിയാറിലും മുണ്ടേരി വനത്തിലും തിരച്ചില്‍ നടത്തും. മൃതദേഹങ്ങളില്‍ മുണ്ടക്കൈ പള്ളി ഇമാം ഗൂഡല്ലൂര്‍ മണ്ണാത്തിവയല്‍ സ്വദേശി ശിഹാബ് ഫൈസി(33), ചൂരല്‍മല ആമക്കുഴിയില്‍ സക്കീറിന്റെയും തബ്‌സിയയുടേയും മകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മിന്‍ഹ ഷെറിന്‍(15) ചൂരല്‍മല ചിലക്കറ വീട്ടില്‍ ഉബൈദിന്റെ മകള്‍ സിയ നൗറിന്‍ (11) എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. മിന്‍ഹയുടെ മാതാവ് തബ്‌സിയയുടെ മൃതദേഹം സംഭവ സ്ഥലത്തുനിന്ന് തന്നെ കണ്ടെത്തിയിരുന്നു. 

ഇന്നലെ രാവിലെ ഏഴരയോടെ കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലിസും ഫയര്‍ഫോഴ്‌സും സുരക്ഷാ വിഭാഗങ്ങളും നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 25 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തിയതോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡുകള്‍ മോര്‍ച്ചറിയാക്കി. വിവിധ സംഘടനകളും മറ്റും നല്‍കിയ മൊബൈല്‍ ഫ്രീസറുകളിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കരകവിഞ്ഞ് കുത്തിയൊലിക്കുന്ന പുഴയുടെ തീരത്തേക്ക് മത്സ്യങ്ങള്‍ക്ക് പകരമെത്തിയത് മനുഷ്യ കബന്ധങ്ങളായിരുന്നു. ശക്തമായ മഴയായതിനാല്‍ നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ പുലര്‍ച്ചെ വരെ പലരും കാവലിരുന്നു. ഇതിനിടയിലാണ് ചാലിയാറില്‍ വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മലമുകളില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ ചാലിയാറിന്റെ കരയിലേക്ക് മത്സ്യങ്ങള്‍ കയറുമെന്ന് പ്രദേശവാസികള്‍ക്ക് അറിയാം. എന്നാല്‍, പതിവിനു വിപരീതമായി മരത്തടികള്‍ക്കൊപ്പം ഗ്യാസ് സിലണ്ടറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ കണ്ടതോടെ വയനാട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് ബോധ്യമായി. ഇവയ്ക്കിടയില്‍ മൃതദേഹങ്ങള്‍ കൂടി ഒഴുകിയെത്തുന്നത് കണ്ടതോടെ വിറങ്ങലിച്ചുപോയി പ്രദേശത്തുകാര്‍. 

നേരം പുലര്‍ന്നതോടെ ചാലിയാറിന്റെ തീരം നെഞ്ചുപൊട്ടുന്ന കാഴ്ചയായി. മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയില്‍ ഒഴുകിയും തീരത്തടിഞ്ഞും കിടക്കുന്നു. വയനാട് മുണ്ടക്കൈ ദുരന്തതീവ്രതയുടെ ആഴം ഇതോടെയാണ് മനസിലായത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ ഇരുട്ടുകുത്തി, അമ്പുട്ടാന്‍പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപ്പാലം, തലപ്പാലി തീരങ്ങളിലാണ് മൃതദേഹങ്ങള്‍ അടിഞ്ഞത്. രാവിലെ ഏഴരയോടെ പിഞ്ചോമനയുടെ മൃതദേഹമാണ് കുനിപ്പാല കടവില്‍ ആദ്യം കണ്ടത്. കുത്തൊഴുക്കില്‍ അടിഞ്ഞ മരക്കൊമ്പുകള്‍ക്കിടയില്‍ മൃതശരീരം തങ്ങിനില്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസി സതീശന്‍ പറഞ്ഞു. പിന്നീട് ചാലിയാറില്‍ പലയിടങ്ങളിലായി മൃതദേഹങ്ങള്‍ ഒഴുകുന്നതായി അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തകരും പൊലിസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരുമെത്തി. 

രാവിലെ 11വരെ വിവിധ ഇടങ്ങളില്‍ നിന്നായി 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രാത്രി 7.30ഓടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 32 പേരെ കണ്ടെത്തി. ഇവയോടൊപ്പം കൈയും കാലും തലയുമടക്കം ശരീരഭാഗങ്ങളില്ലാതെ 25 ശരീരഭാഗങ്ങളും ലഭിച്ചു. മരത്തടികള്‍ക്കും കൂറ്റന്‍ പാറക്കല്ലുകള്‍ക്കും ഇടയില്‍ കുടുങ്ങി ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലായിരുന്നു. വനത്തിനുള്ളിലെ കുമ്പളപ്പാറ കോളനി ഭാഗങ്ങളില്‍ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദിവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് ഇവ മറുകരയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ബന്ധുക്കളെത്തി തിരിച്ചറിയുന്നതു വരെ ഇവിടെ സൂക്ഷിക്കും. 26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി.

Three more bodies have been recovered from the Chaliyar River near Pothukal

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  11 hours ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  11 hours ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  11 hours ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  12 hours ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  12 hours ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  13 hours ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 hours ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  13 hours ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  14 hours ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  14 hours ago