HOME
DETAILS

'ഇത് ഒരു പ്രസ്ഥാനമാണ്, വ്യക്തിയല്ല, തളര്‍ത്താനാവില്ല, ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും' ഹമാസിന്റെ അനുശോചന സന്ദേശം

  
Web Desk
July 31 2024 | 06:07 AM

Reaction to killing of Hamas chief Ismail Haniyeh

'അല്ലാഹുവിന്റെ മാര്‍ഗത്തിന്റെ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുത്. മറിച്ച് അവര്‍ തങ്ങളുടെ രക്ഷിതാവിങ്കില്‍ ജീവിച്ചിരിക്കുന്നു' തങ്ങളുടെ നേതാവ് ഇസ്മാഈല്‍ ഹനിയയുടെ കൊലപാതകത്തില്‍ ഹമാസിന്റെ പ്രതികരണം.  

'നമ്മുടെ മഹത്തായ ഫലസ്തീന്‍ ജനതയുടെയും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെയും ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും ജനങ്ങളോട് ഹമാസ് അനുശോചനം രേഖപ്പെടുത്തുന്നു. പ്രസ്ഥാനത്തിന്റെ നേതാവും പോരാളിയും രക്തസാക്ഷിയുമായ അദ്ദേഹം ഇറാനിലെ താമസസ്ഥലത്ത് സയണിസ്റ്റ് വഞ്ചനയിലൂടെയാണ് വിടപറഞ്ഞത്. നാം അല്ലാഹുവിന്റേതാണ്, അവനിലേക്കാണ് നാം എല്ലാവരും മടങ്ങുക. അത് വിജയത്തിന്റെയോ രക്തസാക്ഷിതത്വത്തിന്റെയോ ജിഹാദാണ്' അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

'സയണിസ്റ്റുകള്‍ നടത്തിയ സഹോദരന്‍ ഹനിയയുടെ ഈ കൊലപാതകം ഹമാസിന്റെയും നമ്മുടെ ജനങ്ങളുടെയും ഇച്ഛാശക്തിയെ തകര്‍ക്കാനും അവരുടെ വ്യാജ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഗുരുതരമായ പ്രവൃത്തിയാണ്. എന്നാല്‍ അവര്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ഞങ്ങള്‍ ഉറച്ചു പറയുന്നു. ഹമാസ് ഒരു പ്രസ്ഥാനമാണ്, വ്യക്തികളല്ല. ഈ രക്തസാക്ഷിത്വങ്ങള്‍ ഞങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകരും. ഹമാസ് ഈ പാതയില്‍ തുടരുക തന്നെ ചെയ്യും. വിജയത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്' ഹമാസ് വ്യക്തമാക്കി. 

ഇറാനില്‍ വെച്ചാണ് ഹനിയ കൊല്ലപ്പെടുന്നത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്പ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ഇറാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago