മൈസുരുവിലേക്ക് പോകുന്നവര്‍ വയനാട് വഴി ഒഴിവാക്കി ഇരിട്ടി - കൂട്ടുപുഴ റോഡ് വഴി പോകണമെന്ന് ജില്ലാ ഭരണകൂടം
കണ്ണൂര്‍: വയനാട് വഴി മൈസുരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴി ഒഴിവാക്കണമെന്നും വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് കണ്ണൂര്‍ ജില്ലാ ഭരണരകൂടത്തിന്റെ നിര്‍ദേശം.
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയത്.
മാത്രമല്ല, താമരശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടത് വശത്തോട് ചേര്‍ന്നാണ് നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
തുടര്‍ന്ന് റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ചു. വലതു വശത്തുകൂടി ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. നിലവില്‍ ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിവാരത്തും മറ്റ് സ്ഥലങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."