HOME
DETAILS
MAL
കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും; സമീപ്രദേശത്തുള്ളവര് ജാഗ്രത പാലിക്കുക
July 31 2024 | 14:07 PM
കോഴിക്കോട്: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കക്കയം ഡാമിലെ ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുണള്ളതിനാല് ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം ഒഴുക്കിവിടും. പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന് നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട് ഷട്ടറുകള്‍ 1.5 അടി വരെ ഘട്ടംഘട്ടം മായി ഉയര്‍ത്തി അധികജലം ഒഴുക്കിവിടുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തീരവാസികള്‍ക്ക് ജാഗ്രതാ പാലിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."