
എറണാകുളത്തും, പത്തനംതിട്ടയിലും അവധി; ആകെ 9 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷന് സെന്ററുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇതോടെ സംസ്ഥാനത്തെ 9 ജില്ലകളിലും നാളെ അവധിയായി.
നേരത്തെ പത്തനംതിട്ട ജില്ലയിലും അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകല്‍ മുതല്‍ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ട്യൂഷന് സെന്ററുകളും അടച്ചിടാനാണ് നിര്‍ദേശം. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് ജില്ലയില്‍ മാറ്റമുണ്ടാകില്ല.
നിലവില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് അവധിയുള്ളത്.
പാലക്കാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, കിന്റര്ഗാര്ട്ടന്, മദ്രസ്സ, ട്യൂഷന് സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടര്‍ഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പാലത്തിനും ജലാശയങ്ങള്‍ക്കും സമീപം സെല്‍ഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും സുരക്ഷാ കാരണങ്ങളാല്‍ ഏതാനും ദിവസം വിട്ടുനില്ക്കേണ്ടതാണ്.കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ റസിഡന്‍ഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ സിബിഎസ്ഇ, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.
തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്നതിനാലും പല സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
Holiday in Ernakulam and Pathanamthitta district total of 9 districts have declared a holiday tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിക്കിമിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് സൈനികർ മരിച്ചു; ആറ് പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 4 days ago
ഈ തെറ്റുകള്‍ ഒഴിവാക്കിയാല്‍ യുഎഇയില്‍ പെട്ടെന്ന് ജോലി ലഭിക്കും
uae
• 4 days ago
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 4 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന
National
• 4 days ago.png?w=200&q=75)
പോരാട്ട ചിത്രം തെളിഞ്ഞു : പി.വി. അൻവർ, എം. സ്വരാജ് എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു
Kerala
• 4 days ago
അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ്; പ്രതിക്ക് 30 വര്‍ഷം തടവും 90,000 രൂപ പിഴയും
National
• 4 days ago
പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഗോസംരക്ഷകർ; ബലി പെരുന്നാളിന് മുന്നോടിയായി കന്നുകാലി വ്യാപാരികൾക്ക് കനത്ത നഷ്ടം
National
• 4 days ago
ബലി പെരുന്നാളിന് മുന്നോടിയായുള്ള കന്നുകാലി വിൽപ്പന ആരോപണം; ബിജെപി എംഎൽഎക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ പൊലീസ് നിർദേശം
National
• 4 days ago
ജനന-മരണ രജിസ്ട്രേഷന് സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍
uae
• 4 days ago
പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും
Kerala
• 4 days ago
യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today
uae
• 4 days ago
30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍
uae
• 4 days ago
ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 4 days ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala
• 4 days ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 4 days ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 4 days ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 4 days ago
സ്കൂൾകാലം വൈബാക്കാം
Kerala
• 4 days ago
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ
National
• 4 days ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര് കസ്റ്റഡിയില്‍
Kerala
• 4 days ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 4 days ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 4 days ago