HOME
DETAILS

എംപിമാര്‍ക്ക് ഒരു കോടി നല്‍കാന്‍ കഴിയും; ഉരുള്‍പൊട്ടലിനെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശിതരൂര്‍

  
August 01, 2024 | 8:12 AM

MPs can give Rs one crore

ന്യൂഡല്‍ഹി: അടിയന്തര സഹായങ്ങള്‍ സുഗമമാക്കുന്നതിനായി വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എംപി ശശിതരൂര്‍. ഇതു ചൂണ്ടിക്കാട്ടി തരൂര്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ഈ പട്ടികയില്‍ ഉള്‍പെടുത്തിയാല്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പാര്‍ലമെന്റംഗങ്ങള്‍ക്ക് ഒരു കോടി വരെയുള്ള പ്രവൃത്തികള്‍ക്ക് ശുപാര്‍ശനല്‍കാനാവും.

സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്ന വയനാടിന് ഇതേറെ ആശ്വാസമാകുമെന്നും അമിത്ഷായ്ക്ക്  അയച്ച കത്തില്‍ പറയുന്നു. ജൂലൈ 30ാം തിയതി രാത്രി വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ഒരുപാടാളുകളെ കാണാതാവുകയും ചെയ്തു. നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. 

ഇപ്പോഴും പലരും മണ്ണിനടിയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെന്നും ഇതുവരെ കേരളം കാണാത്തത്ര വേദനാജനകമായ കാഴ്ചയാണ് വയനാട്ടിലുണ്ടായതെന്നും തരൂര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്.

രൂക്ഷമായ പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയാല്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഒരുകോടി രൂപ വരെയുള്ള പ്രവൃത്തികള്‍ക്ക് ശുപാര്‍ശനല്‍കാനാവുമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നും ശശിതരൂര്‍. ഈ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു. വയനാട്ടിലെ മരണസംഖ്യ ഇനിയും ഉയരുമെന്നും 250ഓളം പേരെ കാണാനില്ലെന്നും റിപോര്‍ട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  17 days ago
No Image

"ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ"; അറബ് ജീനിയസ് അവാർഡ് നേടിയ ഫലസ്തീനിയൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

uae
  •  17 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: 'ആസൂത്രണം ചെയ്‌തവർ ഇപ്പോഴും പകൽവെളിച്ചത്തിൽ'; കോടതി വിധിയിൽ വിമർശനവുമായി മഞ്ജു വാര്യർ

Kerala
  •  17 days ago
No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  17 days ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  17 days ago
No Image

'ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ എനിക്കിതിൽ അത്ഭുതമില്ല'; ഉള്ളുപൊള്ളിക്കുന്ന പ്രതികരണവുമായി അതിജീവിത

Kerala
  •  17 days ago
No Image

ഇന്ത്യൻ ടി-20 ടീമിൽ സ്ഥാനമില്ല; മറ്റൊരു ടീമിനായി മിന്നും സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  17 days ago
No Image

തീവ്ര മഴ മുന്നറിയിപ്പ്: യുഎഇയിൽ വെള്ളിയാഴ്ച വരെ ജാഗ്രത; യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു

uae
  •  17 days ago
No Image

നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  17 days ago
No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  17 days ago