HOME
DETAILS

മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തിയെന്ന അവകാശ വാദം സ്ഥിരീകരിക്കാതെ ഹമാസ്

  
Web Desk
August 01, 2024 | 12:34 PM

Israeli army claims killing Hamass Mohammed Deif123

ഗസ്സ സിറ്റി: ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ കൊലപ്പെടുത്തിയെന്ന അവകാശ വാദം സ്ഥിരീകരിക്കാതെ ഹമാസ്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് ഹമാസിന്റെ പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍.

അല്‍ ഖസ്സാം നേതാക്കളുടെ രക്തസാക്ഷിത്വം സ്ഥിരീകരിക്കേണ്ടതും നിഷേധിക്കേണ്ടതും ഖസ്സാം നേതൃത്വമാണ്. അവരു ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങളില്ലാതെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്- ടെലിഗ്രാം പേജില്‍ പറയുന്നു. 

ൂലൈ 13 ന് ഖാന്‍ യൂനുസ് മേഖലയില്‍ നടന്ന വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെന്നാണ് സൈന്യം പുറത്തുവിട്ടത്. 

മുഹമ്മദ് ദൈഫിനെയും മുതിര്‍ന്ന ഹമാസ് അംഗം റാഫി സലാമയെയും ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെട്ടാണ് ജൂലൈ 13 ന് ഖാന്‍ യൂനുസിലെ അഭയാര്‍ഥി സുരക്ഷാ മേഖലയായ അല്‍-മവാസിയില്‍ ഇസ്‌റാഈല്‍ സൈന്യം വന്‍ വ്യോമാക്രമണം നടത്തിയത്. ഒക്ടോബറില്‍ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ ജീവനാശവും പരിക്കും ഏല്‍പിച്ചുകൊണ്ടുള്ള വിനാശകരമായ ആക്രമണമായിരുന്നു അത്. 90ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും കുട്ടികളും പാരാമെഡിക്കുകളും ഉള്‍പ്പെടെ 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് കടുത്ത ആഗോള രോഷത്തിന് വഴിവെച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  7 days ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  7 days ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  7 days ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  7 days ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  8 days ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  8 days ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  8 days ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  8 days ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  8 days ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  8 days ago