ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ പുതിയ ബാഗേജ് സർവീസ് സെൻ്റർ ആരംഭിച്ചു
ദുബൈ:ദുബൈ ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ ഒരു പുതിയ ബാഗേജ് സർവീസ് സെൻ്റർ ആരംഭിച്ചു. ലെഫ്റ്റ് ലഗേജ്, മിസ് ഹാൻഡിൽഡ് ബാഗേജ് സേവനങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് ഈ പുതിയ ബാഗേജ് സർവീസ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്.
ദുബൈ ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ ടെർമിനൽ 2 ഉപയോഗിക്കുന്ന യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്. തിയ ബാഗേജ് സർവീസിലൂടെ യാത്രക്കാർക്ക് അധിക സ്ക്രീനിംഗ് പ്രക്രിയകളില്ലാതെ ലഗേജ് ക്ലെയിം ചെയ്യാൻ സാധിക്കുന്നു.
ഈ പുതിയ സംവിധാനത്തിലൂടെ സുരക്ഷ വർദ്ധിപ്പിക്കുകയും അതിഥികൾക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതിനോടോപ്പം, മൊത്തത്തിലുള്ള എയർപോർട്ട് അനുഭവം സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കുന്നുവെന്നും അധികൃതർ അറിയിച്ചു.ദുബൈ എയർപോർട്ട്, ദുബൈ പോലിസ്, ദുബൈ കസ്റ്റംസ്, ഡിനാറ്റ എന്നിവർ സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
A new baggage service center has opened at Terminal 2 of Dubai Airport
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."