തിരച്ചില്‍ തുടരുന്നുവെന്നും മുഖ്യന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റുകയുള്ളൂവെന്നും മന്ത്രി
കല്‍പറ്റ: പ്രകൃതി ദുരന്തമായെത്തിയ വയനാട് ദുരന്ത ബാധിത മേഖലകളിലെ തിരച്ചില്‍ ശരിയായ രീതിയില്‍ തന്നെ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാജന്‍. ചെളി നിറഞ്ഞ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും പുഞ്ചിരി മട്ടത്ത് തിരച്ചില്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കഡാവര്‍ ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അതുവരെ തിരച്ചില്‍ തുടരുമെന്നും മന്ത്രി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരുമെന്നും വ്യക്തമാക്കി മന്ത്രി.
വ്യത്യസ്തമായ റഡാറുകള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി വരികയാണ്.
അതേസമയം, വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടതെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."