HOME
DETAILS

ആരോഗ്യ വകുപ്പിന് കീഴില്‍ താല്‍ക്കാലിക ജോലി; ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ; 35 പ്രായപരിധി

  
Web Desk
August 04 2024 | 12:08 PM

data entry operator job under kerala health department

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കരാര്‍ നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 13ന് നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ താഴെ, 

യോഗ്യത

പിജിഡിസിഎ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 

പ്രായപരിധി

35 വയസ്. (01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും). 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. അപേക്ഷ ആഗസ്റ്റ് ഒന്‍പതിന് വൈകീട്ട് നാലിന് മുമ്പ് കാര്യാലയത്തില്‍ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. (കൂടുതല്‍ വിവരങ്ങള്‍ക്ക് കൂഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക). 

data entry operator job under kerala health department


ജി.എസ്.ടി വകുപ്പില്‍ അവസരം

ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ ഹ്രസ്വകാല കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടാക്‌സ് റിസര്‍ച്ച് പോളിസി സെല്ലില്‍ സീനിയര്‍ ഡാറ്റ അനലിസ്റ്റ് / സീനിയര്‍ സയന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്/ സയന്റിസ്റ്റ്, ഇന്റലിജന്‍സ് ഹെഡ്ക്വാട്ടേഴ്‌സില്‍ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകളിലാണ് നിയമനം. ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷകള്‍ കമ്മീഷണര്‍, സംസ്ഥാന ജി.എസ്.ടി വകുപ്പ്, ടാക്‌സ് ടവേഴ്‌സ്, കരമന, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ഇമെയില്‍: [email protected].


സഹായി കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍

ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ പ്ലസ്ടുവും ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഡി.സി.എ.യും ഉള്ളവരെ പരിഗണിക്കും. ആലപ്പുഴ ജില്ലക്കാര്‍ക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. 2025 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. അപേക്ഷ ഓഗസ്റ്റ് 16 ന് വൈകീട്ട് നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago