HOME
DETAILS

'ബിഗ് സല്യൂട്ട്', ശരത് ബാബു ഇനി വയനാട്ടുകാരുടെ മനസുകളില്‍ ജീവിക്കും

  
August 05, 2024 | 6:21 AM

Big Salute Sarath Babu

കല്‍പ്പറ്റ: ദുരന്തമായി പാഞ്ഞെത്തിയ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍  കുത്തിയൊലിച്ചുവന്ന പാറക്കല്ലുകളുടെയും മണ്ണിനടിയില്‍ പെട്ടവരുടെയും ജീവന്‍ രക്ഷിക്കാനായി പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും. 28 കാരനായ ബാബു ഇനി ചൂരല്‍മലയിലുള്ളവര്‍ക്ക് മറക്കാത്ത നോവായി മാറും.

ചൂരല്‍മല സ്വദേശിയായ മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായ ചൂരല്‍മലക്കാരുടെ പ്രിയ പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.

'ഇപ്പോള്‍ വരാം നിങ്ങള്‍ ഇവിടെ ഇരിക്കണം' എന്ന് അച്ഛനോടും അമ്മയോടും രണ്ടുസഹോദരിമാരോടും പറഞ്ഞാണ് ബാബു പോയത്. ദിവസങ്ങളായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങള്‍ക്ക് ആകപ്പാടെ അവനെ ഉണ്ടായിരുന്നുള്ളു. എന്റെ കുട്ടി എവിടെ പോയോ എന്തോ...'- സുബ്ബലക്ഷ്മിയുടെ കരച്ചില്‍ കണ്ടുനിന്നവരുടെയും കണ്ണ് നനയിക്കുന്നതാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളില്‍ പോകുമ്പോള്‍ സുഹൃത്തുകള്‍ തടഞ്ഞിരുന്നു. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരല്‍മല പാലത്തിനടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും ദുരന്തം കൊണ്ടുപോവുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  3 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  3 days ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  3 days ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  3 days ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  3 days ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  3 days ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  3 days ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  3 days ago