ഒപ്പ് ശേഖരണം നടത്തി
ഫറോക്ക്: ഗവ: ഗണപത് ഹൈസ്കൂളിനു സമീപത്തെ സ്വകാര്യ ഹോട്ടലില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനുളള നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ഫറോക്ക് മണ്ഡലം കമ്മിറ്റി ഒപ്പ്ശേഖരണം നടത്തി. ഫറോക്ക് നഗരസഭാ വൈസ് ചെയര്മാന് വി. മുഹമ്മദ് ഹസന് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന് പുറ്റെക്കാട് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ രമേശ് നമ്പിയത്ത്, തസ്വീര് ഹസന്, കൗണ്‍സിലര്‍ എം.മൊയ്തീന്‍കോയ, സാദിഖ് പി, സൈതലവി ചുങ്കം, ഷാഫി പാണ്ടികശാല, ഹാഷിം കാവില്‍ നേതൃത്വം നല്കി.
മൂന്നുറോളം പേര് ഒപ്പിട്ട നിവേദനം എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസിന് നല്കി. കഴിഞ്ഞ വര്‍ഷം എല്‍.ഡി.എഫ് നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതിയും ഹൈസ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ അനുമതി നല്കാന് നീക്കം നടത്തിയിരുന്നു. യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ അനുവാദം വാങ്ങിക്കുന്നതിനായി ഹോട്ടല്‍ അധികൃതര്‍ ശ്രമം നടത്തുന്നതയാണ് പുതിയ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."