
ആഭ്യന്തര റൂട്ടിൽ ഇനി ബിസിനസ് ക്ലാസ്സിൽ പറക്കാം; 'ഇൻഡിഗോ സ്ട്രെച്ച്' അവതരിപ്പിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ

ന്യൂഡൽഹി: ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസ് അവതരിപ്പിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ. തിങ്കളാഴ്ചയാണ് ബിസിനസ് ക്ലാസ് സീറ്റായ 'ഇൻഡിഗോ സ്ട്രെച്ച്' കമ്പനി പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയുടെ 'ഇൻഡിഗോ സ്ട്രെച്ചിൻ്റെ' ബുക്കിംഗ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. തുടക്കത്തിൽ ഏതാനും നഗരങ്ങളിലേക്ക് മാത്രമുള്ള സർവീസിലാണ് ബിസിനസ് ക്ലാസ്. വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് ആരംഭിക്കും.
നിലവിൽ ഡൽഹി-മുംബൈ റൂട്ടിലാണ് ബുക്കിംഗ് ആരംഭിച്ചത്. 18,018 മുതലാണ് ടിക്കറ്റ് നിരക്ക് വരുന്നത്. നവംബറിൽ സർവിസ് തുടങ്ങും. 2025 അവസാനത്തോടെ ബിസിനസ് ക്ലാസ് സർവിസ് കുറഞ്ഞത് 12 റൂട്ടുകളിലെങ്കിലും ആരംഭിക്കും. മെട്രോ-ടു-മെട്രോ നഗരങ്ങളിലാകും ബിസിനസ് ക്ലാസ് നടപ്പിലാക്കുക. സെപ്റ്റംബറിൽ ആരംഭിക്കുന്ന "ബ്ലൂചിപ്പ്" ലോയൽറ്റി പ്രോഗ്രാമിൻ്റെ സമാരംഭവും ഇൻഡിഗോ പ്രഖ്യാപിച്ചു.
ബിസിനസ് ക്ലാസിൽ 2-2 കോൺഫിഗറേഷനിൽ 12 സീറ്റുകൾ ഉണ്ടായിരിക്കും. ഒബ്‌റോയ് കാറ്ററിംഗ് സർവീസസിൽ നിന്നുള്ള പ്രത്യേകം 'ക്യൂറേറ്റഡ് ഹെൽത്തി മീൽ' ഓപ്ഷനുകൾ ഇത് നൽകും. 38 ഇഞ്ച് സീറ്റ് പിച്ച് ഉള്ള, 2x2 കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന ബിസിനസ് ക്ലാസ് ക്യാബിനിനായി ഇൻഡിഗോ റെക്കാറോയുടെ R5 സീറ്റുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഇൻഡിഗോ സ്ട്രെച്ച് സീറ്റുകളിൽ ആറ്-വിധത്തിൽ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, 5-ഇഞ്ച് റിക്‌ലൈൻ, ഇലക്ട്രോണിക് ഉപകരണ ഹോൾഡർ, 60-വാട്ട് യുഎസ്ബി-സി പവർ സപ്ലൈ, മൂന്ന് പിൻ യൂണിവേഴ്‌സൽ പവർ ഔട്ട്‌ലെറ്റ് എന്നിവയുണ്ട്. ഇൻഡിഗോ സ്ട്രെച്ച് യാത്രക്കാർക്ക് കൺവീനിയൻസ് ഫീ, പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത വെജിറ്റേറിയൻ മീൽ ബോക്സ്, വിശാലമായ പാനീയങ്ങൾ, അധിക ചെലവില്ലാതെ മുൻകൂർ സീറ്റ് തിരഞ്ഞെടുക്കൽ, മുൻഗണനയുള്ള ചെക്ക്-ഇൻ, എപ്പോൾ വേണമെങ്കിലും ബോർഡിംഗ് തുടങ്ങിയ കോംപ്ലിമെൻ്ററി ആനുകൂല്യങ്ങളും ലഭിക്കും
ആഭ്യന്തര വിപണിയിൽ 60 ശതമാനത്തിലധികം വിഹിതമുള്ള ഇൻഡിഗോ ഇപ്പോൾ ടാറ്റ ഗ്രൂപ്പിൻ്റെ എയർ ഇന്ത്യയുമായും അസോസിയേറ്റ് എയർലൈനുകളുമായും സമ്പന്നരായ യാത്രക്കാരെ ആകർഷിക്കാൻ മത്സരിക്കും.
ഇന്ത്യയുടെ കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന അഭിലാഷങ്ങളും കണക്കിലെടുക്കുമ്പോൾ, ബിസിനസ് ക്ലാസ് പോലുള്ള അപ്‌ഡേഷനിലേക്ക് നീങ്ങുന്നത് വളരെ സ്വാഭാവികമായ മുന്നേറ്റമാണെന്ന് എയർലൈനിൻ്റെ 18-ാം വാർഷികത്തെ അനുസ്മരിച്ച് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ 40 ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർലൈൻ അതിൻ്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കുമെന്നും പീറ്റർ എൽബർസ് പറഞ്ഞു. നിലവിൽ, ഇൻഡിഗോ പ്രതിദിനം 2,000-ലധികം ഫ്ലൈറ്റുകൾ നടത്തുകയും 33 വിദേശ നഗരങ്ങൾ ഉൾപ്പെടെ 120 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
Kerala
• 3 days ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 3 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 3 days ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 3 days ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 3 days ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 3 days ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു
National
• 3 days ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 3 days ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 3 days ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 3 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 3 days ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 3 days ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 3 days ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 4 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 4 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 4 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 4 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 4 days ago
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Kerala
• 4 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 4 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 4 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 4 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 4 days ago