വയനാട് ദുരന്ത ബാധിത പ്രദേശങ്ങളില്‍ അടുത്ത ആറുമാസം സൗജന്യ വൈദ്യുതി
തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് ആറുമാസം സൗജന്യ വൈദ്യുതി നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ വൈദ്യുതി വകുപ്പിനോട് മന്ത്രി നിര്‍ദേശം നല്‍കിയത്.
കെ.എസ്.ഇ.ബി.യുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് സൗജന്യ വൈദ്യുതി ലഭ്യമാക്കുക. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വൈദ്യുതി വകുപ്പ്.
Kerala Government to Provide Six Months of Free Electricity to Wayanad Disaster-Affected Areas
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."