HOME
DETAILS

വഖ്ഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു; നടപടി പ്രതിപക്ഷ ആവശ്യം പരിഗണിച്ച് 

  
Web Desk
August 08 2024 | 10:08 AM

Waqf Amendment Bill Sent to Parliamentary Committee Amid Opposition Protests

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടി. സുക്ഷ്മ പരിശോധന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബില്ല് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം ലോക് സഭയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. 


വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതും സ്വത്ത് നഷ്ടമാകാന്‍ ഇടയാക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ നിയമഭേദഗതി ബില്‍. 1995ലെ വഖ്ഫ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഭേദഗതിയില്‍ വഖ്ഫ് ബൈ യൂസര്‍ എന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. ഒരു സ്വത്ത് കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ അത് വഖ്ഫ് സ്വത്തായി മാറുന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.

വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ മുസ്്‌ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ സി.ഇ.ഒയെ നിയമിക്കുന്നത് ബോര്‍ഡുമായി കൂടിയാലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബില്ലിലില്ല. ഇതോടെ സര്‍ക്കാറിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന സ്ഥിതിവരും. കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡിലും രണ്ട് അമുസ്‌ലിംകളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്നും ബില്ല് വ്യക്തമാക്കുന്നു.

കൈയേറിയ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിന് പരിശോധന നടത്താനും നോട്ടിസയക്കാനും സര്‍വേ കമ്മിഷണര്‍ക്ക് അധികാരം നല്‍കുന്ന വഖ്ഫ് നിയമത്തിലെ 40ാം വകുപ്പ് എടുത്തു കളയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പകരം പരിശോധനയ്ക്കുള്ള അധികാരം കലക്ടര്‍ക്ക് കൈമാറും. ഇതോടെ വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാര്‍ കൈയേറ്റം നടത്തിയാല്‍ നിഷ്പക്ഷമായി നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ സ്വത്താണെന്ന് പരാതിയുയര്‍ന്നാല്‍ പരിശോധന നടത്താന്‍ കമ്മിഷണര്‍ക്ക് അധികാരമുണ്ട്. ഇക്കാര്യത്തില്‍ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ വസ്തുവിനെ വഖ്ഫ് സ്വത്തായി കണക്കാക്കില്ല. ഇതില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കി. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വഖ്ഫ് ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും ഒഴിവാക്കി.

വിദ്യാഭ്യാസം, ചാരിറ്റി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മക്കളുടെ പേരില്‍ വഖ്ഫ് സ്വത്തുക്കള്‍ നല്‍കുന്നത് സ്ത്രീകളുടെ പരമ്പരാഗത സ്വത്തവകാശത്തെ ഹനിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബില്‍ പറയുന്നു. ബോറകള്‍, ആഗാഖാനികള്‍ തുടങ്ങിയവയ്ക്കായി പ്രത്യേക വഖ്ഫ് ബോര്‍ഡ് രൂപീകരിക്കും. വഖ്ഫ് ബോര്‍ഡുകളില്‍ ശീഈ, സുന്നി, ബോറകള്‍, ആഗാഖാനികള്‍ എന്നീ അടിസ്ഥാനത്തില്‍ പ്രാതിനിധ്യം നല്‍കും.വഖ്ഫ് സ്വത്തില്‍നിന്നുള്ള വരുമാനത്തില്‍നിന്ന് മുത്വവല്ലിമാര്‍ വഖ്ഫ് ബോര്‍ഡുകള്‍ക്ക് നല്‍കേണ്ട വാര്‍ഷിക സംഭാവന ഏഴ് ശതമാനത്തില്‍നിന്ന് അഞ്ചായി കുറച്ചു.

കൗണ്‍സലില്‍ കേന്ദ്രമന്ത്രി, 3 എം.പിമാര്‍

ന്യൂഡല്‍ഹി: കേന്ദ്ര വഖ്ഫ് കൗണ്‍സല്‍ എക്‌സ് ഒഫിഷ്യോ ചെയര്‍പഴ്‌സന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കുമെന്നാണ് പുതിയ ബില്‍ പറയുന്നത്. അഖിലേന്ത്യ സ്വഭാവമുള്ള മുസ്‌ലിം സംഘടനകളില്‍നിന്ന് മൂന്നു പേര്‍ പ്രതിനിധികളായുണ്ടാകും. ഭരണനിര്‍വഹണം, ധനമാനേജ്‌മെന്റ്, എന്‍ജിനീയറിങ് അല്ലെങ്കില്‍ മെഡിസിനോ ആര്‍കിടെക്ചറോ മേഖലകളില്‍ വിദഗ്ധരായ മൂന്ന് പേരെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തും. മൂന്ന് പാര്‍ലമെന്റംഗങ്ങളും അംഗങ്ങളായുണ്ടാകും. രണ്ടുപേര്‍ ലോക്‌സഭയില്‍ നിന്നാകണം. സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിമാരായിരുന്ന രണ്ടുപേര്‍, പ്രമുഖ അഭിഭാഷകന്‍, മുത്വവല്ലിമാരെ പ്രതിനിധീകരിച്ചൊരാള്‍, മുസ്‌ലിം നിയമത്തില്‍ വിദഗ്ധരായ മൂന്നു പേര്‍ എന്നിങ്ങനെയാണ് കൗണ്‍സിലിലുണ്ടാകുക. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളും രണ്ടുപേര്‍ അമുസ്്‌ലിംകളുമായിരിക്കണം. സുന്നി വഖ്ഫ് ബോര്‍ഡുകളിലെ അംഗങ്ങള്‍ സുന്നികളും ശിയാ വഖഫ് ബോര്‍ഡുകളിലെ അംഗങ്ങള്‍ ശിയാക്കളും ആയിരിക്കണം. 

വലിയ തോതില്‍ വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടും

ന്യൂഡല്‍ഹി: വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കുന്നത് വലിയ തോതില്‍ വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. കൈമാറ്റരേഖ(വഖഫ്്‌നാമ)യുള്ള വഖ്ഫ്, വാക്കാലുള്ള വഖ്ഫ്, കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വഖ്ഫ് സ്വത്തായി മാറുന്നത് എന്നിങ്ങനെ മൂന്ന് രീതിയിലാണ് വഖ്ഫ് സ്വത്തുക്കളുണ്ടാകുന്നത്.

മുഗള്‍കാല നിര്‍മിതികള്‍, ഉത്തരേന്ത്യയിലെ പഴയകാല പള്ളികള്‍ അടക്കമുള്ള വഖ്ഫ് സ്വത്തുക്കളെല്ലാം വഖ്ഫ് ബൈ യൂസര്‍ വഴി വഖ്ഫ് സ്വത്തായി മാറിയവയാണ്. വഖ്ഫ് ബൈ യൂസര്‍ ഇല്ലാതാകുന്നതോടെ രേഖാമൂലമുള്ളതല്ലാത്ത വഖ്ഫ് കൈമാറ്റങ്ങളെല്ലാം കൈയേറിയതാണെന്ന ആരോപണത്തിന്റെ പരിധിയിലാകും. വഖഫ്്‌നാമയില്ലാത്ത ഒരു സ്വത്തും വഖ്ഫ് സ്വത്താകില്ലെന്നും ബില്ലില്‍ പറയുന്നു. വഖ്ഫ് സ്വത്തുക്കളെല്ലാം പ്രത്യേക കേന്ദ്രീകൃത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കലക്ടര്‍ പരിശോധന നടത്തുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  2 months ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  2 months ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  2 months ago
No Image

ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ

uae
  •  2 months ago
No Image

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി

International
  •  2 months ago
No Image

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Kerala
  •  2 months ago
No Image

ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം

uae
  •  2 months ago
No Image

15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്

Kerala
  •  2 months ago