കീം 2024: ഒന്നാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 2024 ലെ എന്‍ജിനിയറിങ് /ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട താത്ക്കാലിക കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്.
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 5 വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് KEAM 2024 Candidate Portalലെ 'Provisional Allotment List' എന്ന Menu ക്ലിക്ക് ചെയ്ത് Provisional Allotment List കാണാം.
താത്ക്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍ [email protected] എന്ന ഇ മെയില്‍ മുഖേന ഓഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളില്‍ അറിയിക്കാം. പരാതികള്‍ പരിഹരിച്ച് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ഓഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."