കോഴിക്കോടിന്റെ വാണിജ്യ മേഖലക്ക് കൂടുതല്‍ കരുത്തേകാന്‍, വരുന്നു ലുലുമാള്‍
എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ മാള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയില്‍ പൂര്‍ത്തിയാകുന്ന മാള്‍ അധികം വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് ലുലുമാള്‍ ഇന്ത്യ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്ന മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് മാത്രമായി 1.5 ലക്ഷം ചതുരശ്രയടിയാണ് മാറ്റിവച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ ഏരിയയും, 400 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കോര്‍ട്ടും കോഴിക്കോട് മാളിന്റെ പ്രത്യേകതകളിലുള്‍പ്പെടുന്നു. കൂടാതെ നിരവധി ലോകോത്തര ബ്രാന്‍ഡുകളും കോഴിക്കോട് മാളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും.
കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് നിലവില്‍ സംസ്ഥാനത്ത് ലുലുമാളുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം തൃശൂര്‍ തൃപ്രയാറില്‍ വൈ മാളും പ്രവര്‍ത്തിച്ചു വരുന്നു. മിനി ഷോപ്പിംഗ് മാള്‍ രീതിയിലാണ് കോഴിക്കോടുള്ള മാള്‍ തയ്യാറാക്കിയിരിക്കുന്നത്. തിരൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മിനി ഷോപ്പിംഗ് മാള്‍ ലുലു ഗ്രൂപ്പ് ഉടനാരംഭിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷന്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് മിനി മാളുകള്‍ ആരംഭിക്കുന്നത്. ചെറുകിട നഗരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ബിസിനസ് വ്യാപിക്കുന്നതിനുള്ള പദ്ധതിയും ലുലുഗ്രൂപ്പിനുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലക്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന് മാളുകളുണ്ട്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്.
കോഴിക്കോടിന്റെ വാണിജ്യ രംഗത്ത് സജീവമാകാന്‍ ലുലുമാളിന്് കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചിയില്‍ ലുലുമാള്‍ ആരംഭിച്ചതിനു ശേഷം മറ്റ് ജില്ലകളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്തിയിരുന്നു. ലുലു മാളില്‍ കറങ്ങുന്നതിനൊപ്പം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയായിരുന്നു ഇവര്‍ മടങ്ങിയിരുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ കോഴിക്കോടിനും ലുലുവിന്റെ വരവ് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"The upcoming Lulu Mall is set to revolutionize Kozhikode's commercial landscape, bringing new opportunities and growth to the region. Learn more about this exciting development and its impact on the local economy."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."