HOME
DETAILS

അഴീക്കലില്‍ ഫൈബര്‍വള്ളം മറിഞ്ഞു

  
backup
August 30, 2016 | 10:11 PM

%e0%b4%85%e0%b4%b4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82



കണ്ണൂര്‍: ആയിക്കരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം മറിഞ്ഞു. കടലില്‍വീണ ആറു മത്സ്യതൊഴിലാളികളെ മറ്റൊരു വള്ളത്തിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ആയിക്കരയില്‍ നിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ട നവാസിന്റെ ഉടമസ്ഥതയിലുള്ള നിലാവ് എന്ന വള്ളമാണു രാവിലെ 7.30ഓടെ അഴീക്കല്‍ ചാല്‍ബീച്ചിനു സമീപം പുറംകടലില്‍ കീഴ്‌മേല്‍ മറിഞ്ഞത്.
കടല്‍ പ്രക്ഷുബ്ധമായ സമയത്തായിരുന്നു അപകടം. തയ്യിലിലെ ഹാഷിം, ദുഫൈല്‍, മലപ്പുറം താനൂര്‍ സ്വദേശികളായ കെ.പി ഫൈസല്‍, ടി.പി ഫൈസല്‍, സിറാജ്, കന്യാകുമാരി സ്വദേശി രാജന്‍ എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഈസമയം മത്സ്യബന്ധനത്തിനു സമീപത്തുണ്ടായിരുന്ന ആയിക്കരയില്‍ നിന്നു തന്നെയുള്ള സാര്‍ത്താന്‍കണ്ടി നിസാറിന്റെ വിശപ്പിന്റെ വിളി എന്ന വള്ളത്തിലെ തൊഴിലാളികളായ ഷംസീര്‍, റസാഖ്, നിസാര്‍, ആഷിഖ്, ഒഡീഷ സ്വദേശികളായ ഗണേശന്‍, കോട്ടു, ബഹദൂര്‍ എന്നിവര്‍ ചേര്‍ന്നാണു അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി ആയിക്കരയില്‍ എത്തിച്ചത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലിസിന്റെയും പട്രോളിങ് സംഘങ്ങള്‍ അപകടസ്ഥലത്ത് എത്തിയിരുന്നു. വലയും എന്‍ജിനും ഉള്‍പ്പെടെ ലക്ഷക്കണത്തിനു രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുതിയങ്ങാടിയില്‍ ഒരു ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  12 hours ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  12 hours ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  12 hours ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  13 hours ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  12 hours ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  13 hours ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  13 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  13 hours ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  13 hours ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  14 hours ago