
അര്‍ഷദ് നദീം...ജീവിത പ്രാരാബ്ധങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയ പൊന്ന്

പാരീസിലെ സ്‌റ്റേഡ് ഡ ഫ്രാന്‍സ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ വായുവിനെ കീറിമുറിച്ച് അതിവേഗം കുതിച്ച ഒരു ത്രോ..ഇന്ത്യയിലെ നൂറുകോടിയിലേറെ വരുന്ന ജനതയെ ഞെട്ടിക്കാന്‍ മാത്രം കെല്‍പുള്ള വേഗതയില്‍ ആ ജാവലിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ അതിന് പൊന്നിന്‍ തിളക്കമായിരുന്നു. പതിറ്റാണ്ടുകളായി ഒരു നാടൊന്നാകെ ഊതിക്കാച്ചിയെടുത്ത പത്തരമാറ്റ് തങ്കത്തിളക്കം.
അര്‍ഷദ് നദീം..പാകിസ്താന്റെ ജാവലിന്‍ താരം. ജീവിതത്തിലിന്നോളം അനുഭവിച്ച മുഴുവന്‍ പ്രയാസങ്ങളും അയാള്‍ നടന്നുകയറിയ മുള്‍വഴികളും ആ ഒരൊറ്റ ത്രോയില്‍ അയാള്‍ക്കു മുന്നില്‍ അലിഞ്ഞില്ലാതായി. 92.97 മീറ്റര്‍, ഒളിമ്പിക്‌സിന്റെ പുതിയ ചരിത്രത്തിലേക്ക് ജാവലിന്‍ ചെന്ന് പതിച്ച ആ നിമിഷം ഗ്യാലറികളില്‍ നിന്നുയര്‍ന്ന ആരവങ്ങളേയും സാക്ഷിയാക്കി ആ നെടിയ മനുഷ്യന്‍ തന്റെ കൈകള്‍ വാനിലേക്കുയര്‍ത്തി. പിന്നെ മുഖം പൊത്തി കരഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ കുഞ്ഞിനെ. താനനുഭവിച്ച പ്രതിസന്ധികളെയെല്ലാം നിഷ്പ്രഭമാക്കി ആ നിമിഷത്തെ അയാള്‍ മറ്റെങ്ങിനെ ആഘോഷിക്കാനാണ്.
പാകിസ്താനിലെ പഞ്ചാബിലെ മിയാന്‍ ചന്നുവിലെ സാധാരണ കുടുംബത്തിലാണ് അര്‍ഷദ് ജനിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം. ഏറെ കഷ്ടപ്പെട്ട ജീവിത യാത്ര. അവന്‍ എങ്ങനെയാണ് ഈ നേട്ടത്തിലേക്കെത്തിയതെന്ന് ആര്‍ക്കുമറിയില്ലെന്നാണ് കണ്ണീരോടെ അര്‍ഷദിന്റെ പിതാവ് അഷ്‌റഫ് പ്രതികരിച്ചത്. അയാളുടെ സ്വപ്‌നത്തിലേക്കുള്ള യാത്ര അസാധാരണം എന്നാണ് അയാള്‍ക്കു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത്. കുട്ടിക്കാലം മുതല്‍ അയാള്‍ക്ക് സ്‌പോര്‍ട്‌സിനോട് താല്‍പര്യമായിരുന്നു. മുന്നില്‍ വന്ന കായിക ഇനത്തിലെല്ലാം കൈവെച്ചു അര്‍ഷദ്. ആദ്യം ക്രിക്കറ്റ് പിന്നെ ഷോട്ട് പുട്ട് അതും കഴിഞ്ഞ് ഡിസ്‌കസ് ത്രോ..അങ്ങിനെ ജാവലിനിലേക്ക് എത്തുമ്പോള്‍ വയസ്സ് 18.
സൗത്ത് ഏഷ്യന്‍ ഗെയിംസിലെറിഞ്ഞ 78.33 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് അന്താരാഷ്ട്ര മൈതാനങ്ങളിലേക്കുള്ള കാല്‍വെപ്പ്. അവിടെ നിന്ന് ഈ സുവര്‍ണനേട്ടത്തിലേക്കെത്താള്‍ അയാള്‍ ഒരുപാട് കിതച്ച് തളര്‍ന്നിട്ടുണ്ട്. പരിശീലനം നടത്താന്‍ പോലും പണമില്ലായിരുന്നു ആദ്യ കാലങ്ങളില്‍. ഗ്രാമത്തിലുള്ളവരും ബന്ധുക്കളും നല്‍കിയ കുഞ്ഞുകുഞ്ഞു തുകകള്‍ ചേര്‍ത്തുവെച്ചാണ് അയാള്‍ തന്റെ യാത്ര തുടങ്ങിയത്.
ആറ് വര്‍ഷത്തെ ജാവലിന്‍ പരിശീലനം. ടോക്കിയോയില്‍ അഞ്ചാം സ്ഥാനം. 2022 കോമണ്‍വെല്‍ത്തില്‍ എറിഞ്ഞ 90.18 മീറ്റര്‍ ദൂരം അര്‍ഷാദിനും ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം നല്‍കി. ഇതോടെ പാരിസിലെ മെഡല്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു ഈ പാകിസ്താനി.
2023 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ബുഡാപാസ്റ്റില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ അര്‍ഷദിന്റേയും നീരജിന്റേയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അന്ന് 35 സെന്റി മീറ്റര്‍ ദൂരത്തിലായിരുന്നു അര്‍ഷാദ് പിന്നിലായത്.
ഓര്‍മ്മയില്ലേ അന്നത്തെ ആ ദൃശ്യം? ജേതാവായ നീരജ് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ അര്‍ഷദിനെയും ക്ഷണിക്കുന്നു. അങ്ങനെ നീരജും അര്‍ഷാദും ഇന്ത്യയുടെ ത്രിവര്‍ണപതാകയ്‌ക്കൊപ്പം അണിനിരക്കുന്നു. രാജ്യാതിര്‍ത്തികള്‍ മായ്ച്ചു കളഞ്ഞ ആ ചിത്രം. സ്‌നേഹത്തിന്റെ പതാക പാറിക്കളിച്ച സുവര്‍ണ നിമിഷം.
അന്ന് അര്‍ഷദ് പറഞ്ഞിരുന്നു,
'എനിക്ക് നീരജ് ഭായിയുടെ കാര്യത്തില്‍ സന്തോഷമുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഒളിമ്പിക്‌സിലും ഇത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ!'
നീരജിനൊപ്പം ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിന്‍ പരിശീലനത്തിന് ഉപയോഗിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അര്‍ഷാദ് ഇരയായിരുന്നു.
He is crying his heart out. Man deserves every good thing there is in this world. No match to what he has done for this country, all on his own. ❤️ pic.twitter.com/mwDtNO4u3W
— Hassan (@Gotoxytop2) August 8, 2024
ജാവലിന്‍ ത്രോയില്‍ ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിന്‍ പോലും ഇല്ലാതെയാണ് അര്‍ഷാദ് പാരീസിലെത്തിയത്. അര്‍ഷാദിന് നല്ല പരിശീലകരെ ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ നല്‍കിയ പണം കൊണ്ടാണ് അര്‍ഷാദ് ജാവലിന്‍ കൈയ്യിലെടുത്തത്. ഒരേ ജാവലിന്‍ ഉപയോഗിച്ച് അര്‍ഷാദ് എട്ട് വര്‍ഷങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പുതിയൊരു ജാവലിന്‍ വാങ്ങാനുള്ള പണം പോലും അയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു, താനുപയോഗിക്കുന്ന ജാവലിന്‍ തകരാറിലായ കാര്യവും പരിശീലകനോടും ദേശീയ കായിക ഫെഡറേഷനോടും പുതിയ ജാവലിനായി അഭ്യര്‍ഥിച്ച കാര്യവും അര്‍ഷാദ് വെളിപ്പെടുത്തുന്നത്.
ഒടുവില്‍ അയാള്‍ ആ നേട്ടം സ്വന്തമാക്കി. സുവര്‍ണപ്പതക്കത്തില്‍ അയാള്‍ ചുണ്ടുകള്‍ ചേര്‍ത്തു. റെക്കോര്‍ഡുകള്‍ തന്റെപേരില്‍ തുന്നിച്ചേര്‍ത്തു. പാകിസ്താന്‍ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം. നീരജിനേയും യാക്കൂബ് വാല്‍ഡെക്കിനേയും ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനേയും മറികടന്ന ത്രോ.
Arshad Nadeem of Pakistan has achieved a historic gold medal in the javelin throw at the Paris Olympics 2024 with a record-breaking throw of 92.97 meters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 3 days ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 3 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 3 days ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 3 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 3 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 3 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 3 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 3 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 3 days ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 3 days ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 3 days ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 3 days ago
റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ
National
• 3 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 3 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 3 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 3 days ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 3 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 3 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 3 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 3 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 3 days ago