HOME
DETAILS

ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ല; വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി

ADVERTISEMENT
  
August 09 2024 | 08:08 AM

Wayanad Earthquake Update No Seismic Activity Detected Authorities Ensure Safety Measures

വയനാട്: വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.

ഇന്ന് പത്തുമണിയോടു കൂടിയാണ് വയനാട്ടിലെ വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടെന്നാണ് പറയുന്നത്. അതേസമയം, ഭൂമുഴക്കം ഉണ്ടായ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതെന്ന് ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും അറിയിച്ചു.

ഭൂമുഴക്കം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടിരുന്നു. അതിനിടെ, കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 

 

Authorities in Wayanad have confirmed that no seismic activity has been detected following reports of unusual underground noises in various areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇടഞ്ഞു തന്നെ അൻവർ; ‘പരസ്യമായി പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല

Kerala
  •  4 days ago
No Image

യുഎഇയിലെ ബറാഖ ആണവോർജ്ജനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

uae
  •  4 days ago
No Image

യുഎഇ വിസ പൊതുമാപ്പ്: അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് കമ്പനികൾക്ക് അപേക്ഷിക്കാം

uae
  •  4 days ago
No Image

പൊലിസ് അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  4 days ago
No Image

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  4 days ago
No Image

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു

National
  •  4 days ago
No Image

യുഎഇ ദേശീയ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും

uae
  •  4 days ago
No Image

ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ

uae
  •  4 days ago
No Image

ഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച

Saudi-arabia
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-06-09-2024

PSC/UPSC
  •  4 days ago