വയനാടിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളി, ഷുക്കൂര്‍ വക്കീല്‍ 25,000 രൂപ CMDRFലേക്ക് അടയ്ക്കണം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നടനും അഡ്വക്കറ്റുമായ ഷുക്കൂര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
ഹരജിക്കാരന്‍ കാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം ഹരജിയിലെ പൊതുതാല്‍പര്യം എന്തെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റും പൂര്‍!ണമായി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹരജി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സര്‍ക്കാര്‍ മേല്‍നോട്ടം വേണ്ടതെന്നുമായിരുന്നു വാദം.
High Court Rejects Shukoor's Petition on Regulating Wayanad Disaster Fund Collection"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."