ഒരിക്കല്‍ കൂടി അവസരം; മലപ്പുറം ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന തൊഴില്‍ റിക്രൂട്ട്‌മെന്റ്; നിരവധി ഒഴിവുകള്‍
1.
മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. മാനേജര്‍, ടെലി കോളര്‍, ടീം ലീഡര്‍, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയില്‍സ് തുടങ്ങി നിരവധി അവസരങ്ങളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 8, 14 തീയതികളിലായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഒഴിവുള്ള തസ്തികകള്‍
മാനേജര്‍
അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍
മാര്‍ക്കറ്റിങ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്
സിവില്‍ എഞ്ചിനീയര്‍ (ഡിപ്ലോമ)
കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍
ഓവര്‍സീയിങ് ലാബര്‍, സൈറ്റ്
മെഷറര്‍
ടെലികോളര്‍
ബ്രാഞ്ച് മാനേജര്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍
ടീം ലീഡര്‍
ആയുര്‍വേദ തെറാപ്പിസ്റ്റ്
തെറാപ്പിസ്റ്റ്
ഫ്രന്റ് ഓഫീസ് എക്‌സിക്യൂട്ടീവ്
കസ്റ്റമര്‍ കെയര്‍
സെയില്‍സ് എക്‌സിക്യൂട്ടീവ്
ഓഫീസ് സ്റ്റാഫ്
ഇന്റര്‍വ്യൂ
ഉദ്യോഗാര്‍ഥികള്‍ക്ക് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം. ആഗസ്റ്റ് 8, 14 തീയതികളില്‍ രാവിലെ 10 മണി മുതലാണ് അഭിമുഖം നടക്കുന്നത്. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കൈയ്യില്‍ കരുതുക.
2. ടെക്‌നീഷ്യന്‍
ഗുരുവായൂര്‍ ദേവസ്വത്തിലെ ലാബ് ടെക്‌നീഷ്യന്‍ (കാറ്റഗറി നം. 16/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം 22ന് രാവിലെ 10.30 ന് തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസീല്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.
അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നല്‍കും. ആഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
3. പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ അവസരം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി ഒരു ഉദ്യോഗാര്‍ത്ഥിയെ വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. ഫോണ്‍: 04952377786.
malappuram employment exchange job recruitment on aug 14
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."