HOME
DETAILS

ഫണ്ടില്ലാത്ത പ്രവൃത്തികളെ അനുകൂലിക്കരുതെന്നു ഗവ. കരാറുകാര്‍

ADVERTISEMENT
  
backup
August 30 2016 | 22:08 PM

%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95




കണ്ണൂര്‍: ഫണ്ട് വകയിരുത്താതെയും സുതാര്യ ടെന്‍ഡര്‍ അട്ടിമറിച്ചും സംസ്ഥാനത്ത് ഒരു നിര്‍മാണ പ്രവൃത്തിയും നല്‍കരുതെന്നും ഇത്തരം പ്രവൃത്തികളെ ആരും അനുകൂലിക്കരുതെന്നും കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെയും സുപ്രിംകോടതിയുടെയും നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണു മലയോര ഹൈവേ ഉള്‍പ്പടെയുള്ള കാര്യത്തില്‍ നടന്നത്. സെക്രട്ടേറിയറ്റ് നടക്കല്‍ മരണം വരെ നിരാഹാരം അനുഷ്ഠിച്ചും ഇതിന് അറുതി വരുത്തും. പൊതുപണം ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ സുതാര്യ ടെന്‍ഡറിലൂടെ മാത്രം ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ ഭരണഘടനാപരമായി സര്‍ക്കാരിനു ബാധ്യതയുണ്ട്. എന്നാല്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാരുടെ ഒരേ ശൈലിയിലുള്ള ശുപാര്‍ശ കത്തുകള്‍ വാങ്ങി ഏതെങ്കിലും ഏജന്‍സികള്‍ക്കു മാത്രം നല്‍കുന്നതു നിര്‍മാണ മേഖലയെ അഴിമതിയിലേക്കു നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഊരാളുങ്കല്‍ സൊസൈറ്റിക്കു ടെന്‍ഡറുകളില്ലാതെ നടത്താന്‍ സാധിക്കുന്ന പ്രവൃത്തികളുടെ പരമാവധി തുക 250 കോടിയാണ്. എന്നാല്‍ 977.7 കോടി രൂപയുടെ നാലു കരാറുകള്‍ ടെന്‍ഡറില്ലാതെ നല്‍കിയതിനെതിരെ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും പരിഗണനയിലാണ്. ഇനിയും ടെന്‍ഡറുകള്‍ സുതാര്യമാക്കി നല്‍കിയില്ലെങ്കില്‍ നിയമപോരാട്ടം തുടരുമെന്നും ജില്ലാ പ്രസിഡന്റ് സി രാജന്‍, സെക്രട്ടറി സി.പി ദിവാകരന്‍, കെ.കെ സുരേഷ്ബാബു, എം. മുഹമ്മദ് കുഞ്ഞി എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  6 days ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  6 days ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  6 days ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  6 days ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  6 days ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  6 days ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  6 days ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  6 days ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  6 days ago