കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി; ഫാം അസിസ്റ്റന്റ് പോസ്റ്റില്‍ 33 ഒഴിവുകള്‍; 63,000 രൂപ വരെ ശമ്പളം
കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. ഫാം അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റില്‍ ആകെ 33 ഒഴിവുകളാണുള്ളത്. കേരള പി.എസ്.സി മുഖേനയാണ് നിയമനം. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 4.
തസ്തിക& ഒഴിവ്
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് II നിയമനം. ആകെ 33 ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 239/2024
ശമ്പളം
27,900 രൂപ മുതല്‍ 63,700 രൂപ വരെ.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശ്രദ്ധിക്കുക, സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
പ്ലസ് ടു/ തത്തുല്യം.
പൗള്‍ട്രി പ്രൊഡക്ഷന്‍/ ഡയറി സയന്‍സ്/ ലബോറട്ടറി ടെക്‌നിക്ക്‌സ് എന്നിവയിലേതിലെങ്കിലും ഡിപ്ലോമ OR
ബി.എസ്.സി- PPBM ഡിഗ്രി (ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും)
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം. അപേക്ഷ നല്‍കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം:click
kerala psc paultry farm assistant recruitment apply before sep 4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."