ഗസ്സയിലെ യു.എ.ഇ ഫീല്‍ഡ് ഹോസ്പിറ്റല്‍ മെഡിക്കൽ കൺസൾട്ടേഷന്‍: ചില തുടർ ചികിത്സകള്‍ മെഡിക്കല്‍ സെന്ററുകളിലേക്ക്
ദുബൈ: ഗസ്സയിലെ യു.എ.ഇ ഫീല്‍ഡ് ഹോസ്പിറ്റല്‍ 'സ്റ്റാര്‍ ലിങ്ക്' വഴി മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ നടത്തി വരുന്നതിനിടെ, തുടര്‍ ചികിത്സയ്ക്കായി ചില കേസുകള്‍ യു.എ.ഇയിലെ മികച്ച മെഡിക്കല്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ഏഴ് മാസം മുന്‍പ് യു.എ.ഇ നല്‍കിയ സ്റ്റാര്‍ ലിങ്ക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഗസ്സയിലെ എമിറേറ്റ് ഫീല്‍ഡ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീം നിരവധി സങ്കീര്‍ണ്ണമായ കേസുകളില്‍ റിമോട്ട് കണ്‍സള്‍ട്ടേഷനുകള്‍ നടത്തി.
നൂതന കണക്റ്റിവിറ്റി ആഗോള മെഡിക്കല്‍ വിദഗ്ധരുമായി സഹകരിച്ച് രോഗീ പരിചരണം ശക്തമാക്കിയിരിക്കുകയാണ്. വിപുലമായ കണക്ടിവിറ്റി ഗസ്സയിലെ എമിറേറ്റ് ഫീല്‍ഡ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീമിനെ ആഗോള മെഡിക്കല്‍ വിദഗ്ധരുമായി സഹകരിക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ട്.
എമിറേറ്റ് മെഡിക്കല്‍ സ്റ്റാഫ് നിരവധി രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ട്. ഏറ്റവും അനുയോജ്യമായ ചികിത്സാ പദ്ധതികള്‍ ഇവിടെ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് 50 കേസുകള്‍ ചര്‍ച്ച ചെയ്യാനായി ആഗോള തലത്തിലെ പ്രമുഖ സ്‌പെഷ്ലിസ്റ്റുകളുമായി 20 സെഷനുകള്‍ നടത്തി.
കൂടാതെ, തുടര്‍ ചികിത്സയ്ക്കായി ചില കേസുകള്‍ യു.എ.ഇയിലെ മികച്ച മെഡിക്കല്‍ സെന്ററുകളിലേക്ക് കൈമാറി.
തത്സമയ വിഡിയോ ആശയ വിനിമയത്തിലൂടെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ ലിങ്ക് സേവനം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുമായി ശാസ്ത്രീയ വൈദഗ്ധ്യം കൈമാറാന്‍ സഹായിക്കുന്നു. ഗസ്സയില്‍ ഗുരുതരമായി ബാധിച്ച ആരോഗ്യ മേഖലയെ പിന്തുണക്കാനുള്ള യു.എ.ഇയുടെ തുടര്‍ച്ചയായ ശ്രമങ്ങൾ ഭാഗമായി ഫലസ്തീനികൾക്ക് ഉയര്‍ന്ന തലത്തിലുള്ള വൈദ്യസഹായം ഇത് ഉറപ്പാക്കുന്നു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ കാരണം നിരവധി ആശുപത്രികളും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും അടച്ചു പൂട്ടിയതിനെത്തുടര്‍ന്ന് മേഖലയിലെ വിനാശകരമായ ആരോഗ്യ പരിപാലനം പരിഹരിക്കുന്നതിനും തകര്‍ച്ച തടയുന്നതിനും ഫലസ്തീനികള്‍ക്ക് സാധ്യമായ എല്ലാ വൈദ്യ സഹായവും ആധുനിക സാങ്കേതിക വിദ്യകളും നല്‍കാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് പരമാവധി ശ്രമിക്കുമെന്ന്് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."