ലൈം ജ്യൂസ് ഇഷ്ടമാണോ..! ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചു നോക്കൂ, കാണാം അദ്ഭുതം
നമ്മളെല്ലാവരും നാരങ്ങാ വെള്ളം കുടിക്കുന്നവരാണ്. നാരങ്ങ വെള്ളം ഇഷ്ടമല്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും. വെറുതെ കുടിക്കുന്നവരും ക്ഷീണവും ദാഹവും മാറാന്‍ കുടിക്കുന്നവരും അങ്ങനെ പലരീതിയില്‍ കുടിക്കുന്നവര്‍. ചിലര്‍ ഉപ്പിട്ട് കുടിക്കും ചിലര്‍ മധുരമിട്ടു കുടിക്കും. എന്നാല്‍ നമ്മള് കുടിക്കുന്ന ഈ നാരങ്ങ വെളളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയാമോ?
ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ധാരാളമായി നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിച്ചു നോക്കൂ. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും നാരങ്ങയില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിച്ചാല്‍ മതിയാകും. നെഞ്ചെരിച്ചില്‍, വയറു വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ തടയാനും നാരങ്ങാവെള്ളം ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിച്ചാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാം.
മാത്രമല്ല, നിര്‍ജ്ജലീകരണം തടയാനും ഈ പാനീയം നല്ലതാണ്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."