വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക ജോലി;പരീക്ഷയില്ലാതെ ഇന്റര്‍വ്യൂ കഴിഞ്ഞ് ജോലി നേടാം; ഈ ആഴ്ച്ചയിലെ ഒഴിവുകള്‍
ലിഫ്റ്റ് ഓപ്പറേറ്റര്‍ ഒഴിവ്
കോട്ടയം: ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പരിചയസമ്പന്നര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ കോട്ടയം ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 04812570410.
പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍
ജില്ലാ വനിത ശിശു വികസന വകുപ്പില്‍ പ്രോജക്ട് അസിസ്റ്റന്റ് , ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വേതനം പ്രതിമാസം 18000 രൂപ. അവസാന തീയതി ആഗസ്ത് 19 വൈകീട്ട് 5 മണി വരെ. വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം– പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ്സ് സെല്‍, ഇടുക്കി. പൈനാവ്, പൈനാവ് .പി.ഒ. പിന്‍ നം. 685603 ഫോണ്‍ 04862221868.
സംസ്ഥാന സഹകരണ യൂണിയനില്‍ ജോലി
സംസ്ഥാന സഹകരണ യൂണിയനില്‍ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് III, എല്‍.ഡി ക്ലര്‍ക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ര്‍ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആന്‍ഡ് ബി.എം അല്ലെങ്കില്‍ ബി.കോം കോ ഓപ്പറേഷന്‍ അല്ലെങ്കില്‍ ബി.എസ്.സി ബാങ്കിങ് ആന്‍ഡ് കോ ഓപ്പറേഷന്‍ ബിരുദവുമാണ് എല്‍.ഡി ക്ലര്‍ക്ക് തസ്തികയുടെ യോഗ്യത. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ജനുവരി 1ന് 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഇളവ് ലഭിക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയന്‍ ഹെഡ്ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. രജിസ്‌ട്രേഷന്‍ രാവിലെ 10 മണിവരെ. 0471 2320430.
ഗുരുവായൂര്‍ ദേവസ്വം
ഗുരുവായൂര്‍ ദേവസ്വത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റ് (ഫിമെയില്‍) (കാറ്റഗറി നം. 18/2022) തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10.30 മുതലും ഫിസിഷ്യന്‍ (കാറ്റഗറി നം. 12/2023) തസ്തികയുടെ അഭിമുഖം 22ന് രാവിലെ 10.30 മുതലും ഗുരുവായൂര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് (മെയില്‍) (കാറ്റഗറി നം. 17/2022) അഭിമുഖം 22 ന് രാവിലെ 11 മുതലും തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസീല്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ www.kdrb.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നല്‍കും. ആഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
കൊല്ലം ഗവ. മെഡിക്കല്‍ കോളജില്‍ ഒഴിവ്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് (www.gmckollam.edu.in) സന്ദര്‍ശിക്കുക.
temporary job in kerala without psc exam vacancies this week
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."