ഷാർജയിൽ മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; മൂന്നംഗ സംഘം പിടിയിൽ
യുഎഇ: മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിച്ച് കടത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ഷാർജ പോലിസ് പിടികൂടി.ഏഷ്യൻ പൗരൻമാരാണ് പിടിലായ പ്രതികൾ, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ കല്ലുകൾക്കുള്ളിലൂടെ കടത്തി രാജ്യത്തിനുള്ളിൽ പ്രചരിപ്പിക്കുന്നതിനും വിൽപന നടത്തുന്നതിനുമായി പദ്ധതിയിട്ടിരുന്നു.
രാജ്യത്തിന് പുറത്തുള്ള ഡീലർമാരിൽ നിന്നാണ് ഈ മൂന്ന് പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ പോലിസിന് ലഭിച്ചത്.അതനുസരിച്ച്, ഈ സംഘാംഗങ്ങളെ കണ്ടെത്തുകയും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രാദേശിക, അന്തർദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളുമായുള്ള ബന്ധം നിർണ്ണയിക്കാനും ആന്റി നാർക്കോട്ടിക് വിഭാഗം ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിച്ചാണ് പ്രതികളെ പിടികൂടിയത്.പിന്നീട് പോലിസിൻ്റെ കണ്ണുവെട്ടിച്ച് ലഹരി വസ്തുകൾ ഒളിപ്പിക്കാനായുള്ള ശ്രമത്തിൽ രാജ്യത്തെ തുറമുഖങ്ങളിലേക്ക് അയച്ച മാർബിൾ സ്ലാബുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."