HOME
DETAILS

ദുബൈ റോഡപകടം: കാൽനടക്കാരനും ഡ്രൈവർക്കും പിഴ

  
August 12, 2024 | 2:01 PM

Dubai road accident Pedestrian and driver fined

ദുബൈ: സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രികനും ഡ്രൈവർക്കും ദുബൈ കോടതി പിഴ വിധിച്ചു. നിശ്ചയിച്ച ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടന്ന കുറ്റത്തിന് കാൽ നടക്കാരന് 200 ദിർഹമും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവർക്ക് 3000 ദിർഹവുമാണ് വിധിച്ചത്.

കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതിന് സീബ്ര ലൈനുകളോ ഫൂട്ട് ഓവർ ബ്രിഡ്ഡുകളോ ഉപയോഗിക്കണമെന്നാണ് നിയമം. നിയമം ലംഘിച്ചാൽ 400 ദിർഹം വരെയാണ് പിഴ. കാൽനടക്കാരുടെ അശ്രദ്ധമായ റോഡ് മുറിച്ചുകടക്കൽ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്ന് ദുബൈ പോലിസ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. 

കഴിഞ്ഞ വർഷം ഇത്തരം അപകടങ്ങളിൽ എട്ടുപേർ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന സംഭവത്തിൽ കഴിഞ്ഞ വർഷം 44,000 കാൽനടക്കാർക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേ സമയം, സീബ്ര ലൈനിൽ കാൽനടക്കാരന് മുൻഗണന നൽകാതെ അപകടം വരുത്തിയാൽ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റ്   രേഖപ്പെടുത്തുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  13 hours ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  14 hours ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  14 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  15 hours ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  15 hours ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  15 hours ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  15 hours ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  15 hours ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  15 hours ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  16 hours ago