വനിത ഡോക്ടറുടെ കൊലപാതകം; ഒരാഴ്ച്ചക്കകം അന്വേഷണം തീര്‍ക്കണം, അല്ലെങ്കില്‍ കേസ് സി.ബി.ഐക്ക് വിടും; മമത ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാളില്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന പൊലിസ് ഈ ആഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സി.ബി.ഐ അന്വേഷണത്തിന്റെ സാധ്യതകളെ കുറിച്ച് മമത പരാമര്‍ശിച്ചത്.
'ഞായറാഴ്ച്ചക്കകം കേസ് തെളിയിക്കാന്‍ പൊലിസിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ കേസ് സി.ബി.ഐക്ക് കൈമാറും. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വിജയ നിരക്ക് വളരെ കുറവാണ്. എങ്കിലും കേസ് സി.ബി.ഐക്ക് കൈമാറാന്‍ തന്നെയാണ് തീരുമാനം' മമത പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വനിത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്‌യെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
murder of female doctor mamatha says investigation must be completed within a week or the case will be handed over to the CBI
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."