HOME
DETAILS

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; നാവികസേന നേതൃത്വം നൽകും, സോണാർ പരിശോധന നടത്തും

ADVERTISEMENT
  
August 13 2024 | 01:08 AM

search operation will restart today in the Ganga Valley river for missing Malayali lorry driver Arjun

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ പരിശോധന ഇന്ന് തുടങ്ങും. നാവികസേനയുടെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ നടത്തുക. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന യൂണിറ്റ് ഷിരൂരിൽ എത്തും. 

ഗംഗാവാലി പുഴയിൽ അടിയൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് വീണ്ടും പരിശോധന തുടങ്ങുന്നത്. ലോറി ഉള്ളതായി കരുതുന്ന, നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഇന്ന് സോണാർ പരിശോധന നടത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും തിരച്ചിലിന് മുൻപ് നടത്തും. ഇത് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ തീരുമാനം എടുക്കും.

അർജുനെ കണ്ടെത്താനായി പതിനഞ്ച് ദിവസത്തോളം നടത്തിയ തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പിന്നീട് നിർത്തിവെക്കുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കുശേഷമാണ് ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കാർവാറിൽ നടത്തിയ ഉന്നതതല യോഗത്തിൽ ഉത്തര കന്ന‍ഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഇതിനിടെ, ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുൻറെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിൽ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരിയുടെ ഭർത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്. 

A search operation will begin today in the Ganga Valley river for missing Malayali lorry driver Arjun and others after a landslide in Shiruru, Karnataka. The search will be led by the Navy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  a day ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  a day ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  a day ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  2 days ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  2 days ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  2 days ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  2 days ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  2 days ago