'ഷാഫിക്കെതിരെ പൊട്ടിച്ച 'കാഫിര്‍' ബോംബ് സ്വന്തം കയ്യിലിരുന്ന് പൊട്ടി ചിതറി തെറിച്ചത് ഷൈലജ എന്ന വ്യാജ ബിംബമാണ്' ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ ഇടത് സൈബര്‍ സംഘമാണെന്ന് പുറത്തു വന്നതോടെ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഷാഫി പറമ്പിലിനെ തകര്‍ക്കാനാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാള്‍ വൈകീട്ട് പൊട്ടിച്ച 'കാഫിര്‍' എന്ന വര്‍ഗീയ ബോംബ് കൊണ്ട് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം സൈബര്‍ ഗ്രൂപ്പുകളിലാണെന്ന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊലിസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
''നാല് വോട്ടിന് വേണ്ടി നാടിനെ വര്‍ഗീയമായി കീറിമുറിക്കുകയും, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഹൈലി സെക്കുലറായി നില്ക്കുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയില്‍പ്പെടുത്താന്‍ ശ്രമിച്ചതിനും ശൈലജയ്ക്കും സംഘത്തിനും വടകരയും കേരളവും നല്കിയ മറുപടിയാണ് ആ ഒരു ലക്ഷത്തില്‍പ്പുറത്തുള്ള ഭൂരിപക്ഷം.
തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാള്‍ വൈകീട്ട് പൊട്ടിച്ച 'കാഫിര്‍' എന്ന വര്‍ഗീയ ബോംബ് കൊണ്ട് ഷാഫി പറമ്പിലിനെ തകര്‍ക്കാനാണ് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി ചിതറി തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബമാണ്- രാഹുല്‍ കുറിച്ചു.
എന്തായാലും വര്‍ഗീയമായി നാടിനെ വെട്ടി പരിക്കേല്‍പിക്കാന്‍ നിന്ന CPMന്റെ തനി രൂപം നാട് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."