മസ്കത്ത് ഒരുങ്ങി മസ്കത്ത് പൂരത്തിനായി
മസ്കത്ത്: പഞ്ചവാദ്യ സംഘത്തിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23 വെള്ളിയാഴ്ച അൽ ഫലജ് ഹോട്ടലിൽ മിഡിൽ ഈസ്റ്റ് ഫയർ & സെയ്ഫ്റ്റി ബിസിനിസ്സ് പ്രായോജികരാകുന്ന മസ്കത്ത് പൂരത്തിന് അരങ്ങൊരുങ്ങി. ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്യും നാട്ടിൽ നിന്നും വരുന്ന പ്രശസ്ത കലാകാരന്മാർ കുട്ടനെല്ലൂർ രാജൻ മാരാർ നയിക്കുന്ന മേജർസെറ്റ്‌പഞ്ചവാദ്യവും ചൊവ്വല്ലൂർ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും നയിക്കുന്ന അറുപതിൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും, നൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യയിലെ വിവിധ കലാരൂപങ്ങളും ഒമാനിലെ തദ്ദേശീയ നൃത്ത സംഗീതവും ഒരുമിക്കുന്ന കലാസംഗമവും കേളി കൊമ്പു പറ്റ് കുഴൽപ്പററ്റ് ഡിജിറ്റൽ ഫയർ വർക്ക്സ് ലോകപ്രശസ്തനായ ഡ്രംമ്മർ ശിവമണി അവതരിപ്പിക്കുന്ന മാജിക്കൽ പെർഫോമൻസ് എന്നിവയാണ് പ്രധാന പരിപാടികൾ.
3 മണിമുതൽ തുടങ്ങുന്ന മസ്കത്ത് പൂരത്തിനു പ്രവേശനം സൗജന്യമാണ്. അനന്തപുരി ഹോട്ടലിൽ നടന്ന പത്ര സമ്മേളനത്തിൽ മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ കോ ഓഡിനേറ്റർ മനോഹരൻ ഗുരുവായൂർ രതീഷ് പട്യാത്ത് വാസുദേവൻ തളിയറ തുടങ്ങിയവർ സംസാരിച്ചു . രവി പാലിശ്ശേരി സുരേഷ് ഹരിപ്പാട് ചന്തു മിറോഷ് രാജേഷ് കായംകുളം അജിത്കുമാർ വിജി സുരേന്ദ്രൻ അനിത രാജൻ തുടങ്ങിയവർ പരിപ്പാടിയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."