സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കേന്ദ്രം; രാഹുലിന് ഇരിപ്പിടം അവസാന നിരയില്‍, പ്രതിപക്ഷ നേതാവ് ഇരിക്കേണ്ടത് മുന്‍നിരയില്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ച് കാണിച്ച് കേന്ദ്രം. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയിലാണ് സീറ്റ് നല്‍കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍.
ത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന്റെ ആദ്യത്തെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷവുമായിരുന്നു ഇത്. പകുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ചടങ്ങിനെത്തിയത്.
അവസാന നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നത്. മനു ഭക്കര്‍, സരബ്‌ജ്യോത് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായിരുന്നു മുന്‍ നിരയില്‍. ഹോക്കി ടീമിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, മലയാളി താരം പി.ആര്‍ ശ്രീജേഷ് എന്നിവര്‍ക്കും രാഹുല്‍ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.
മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവിയാണ്.
അടല്‍ ബിഹാരി വാജ്പേയിയുടെ കീഴിലുള്ള എന്‍.ഡി.എ ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തി.
ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍ നിരയിലെ സീറ്റുകള്‍ അനുവദിച്ചതിനാലാണ് രാഹുല്‍ ഗാന്ധിയെ പിന്നോട്ട് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിടം തയ്യാറാക്കുന്നതുമൊക്കെ പ്രതിരോധ മന്ത്രാലയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."