സമയത്തിന് പൊന്നും വിലയുള്ള കാലത്ത് 10 മിനിറ്റില്‍ ഡെലിവറിയുമായി സെപ്‌റ്റോ
ഒരു ഐഡിയയും നിസാരമല്ല. സെപ്‌റ്റോ, 10 മിനിറ്റില്‍ ഉത്പന്നങ്ങള്‍ ഡെലിവറി ചെയ്യുക എന്ന ആശയം ഇന്ന് കോടികള്‍ മൂല്ല്യമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ്. 2021 ല്‍ വെറുമൊരു ഐഡിയ മാത്രമായിരുന്ന സെപ്‌റ്റോ ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളില്‍ ഒന്നാണ് 10000 കോടി രൂപ ആയിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്‌റ്റോയുടെ വരുമാനം. സ്ഥാപകരില്‍ ഒരാളായ കൈവല്യ വോറയും, ആദിത് പാലിച്ചയും ചേര്‍ന്നാണ് സെപ്‌റ്റോ സ്ഥാപിച്ചത്. 2022ലെ ഹുറുണ്‍ ഇന്ത്യ ഫ്യൂച്ചര്‍ യൂണികോണ്‍ ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകര്‍ ആണ് ഇരുവരും.
ഇരുവരും ചെറുകടകളുമായി ചേര്‍ന്ന് ഡെലിവറി സേവനം നല്‍കുന്ന കിരാനാകാര്‍ട്ട് എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങി. 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെയാണ് കിരാനാകാര്‍ട്ട് പ്രവര്‍ത്തിച്ചത്. കിരാനകാര്‍ട്ട് വളര്‍ന്നാണ് പിന്നീട് സെപ്‌റ്റോ ആയി മാറിയത്. ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളില്‍ ഒന്നാണ് സെപ്‌റ്റോ. സമയത്തിനു പൊന്നും വിലയുള്ള ഇന്നത്തെ കാലത്ത് 10 മിനിറ്റുകൊണ്ട് ഡെലിവറികള്‍ സാധ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണിത്. മുംബൈയും ഡല്‍ഹിയും, ബംഗളുരുവും ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ഇന്ന് സെപ്‌റ്റോ പ്രവര്‍ത്തിക്കുണ്ട്.
Experience the value of time with Septo, your trusted partner for swift deliveries. Get your packages delivered in just 10 minutes, because we know that time is gold.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."