HOME
DETAILS

ആദ്യ ഖുർആൻ ചാനൽ സംപ്രേഷണം ആരംഭിച്ചു യു.എ.ഇ

  
August 18 2024 | 02:08 AM

The first Quran channel started broadcasting in the UAE

ഷാർജ: യു.എ.ഇയിലെ ആദ്യ ഹോളി ഖുർആൻ ടിവി ചാനൽ കഴിഞ്ഞ ദിവസം സംപ്രേഷണം ആരംഭിച്ചു. "പുതിയതും സവിശേഷവുമായ പാരായണങ്ങൾ ഉൾപ്പെടുന്ന മതപരമായ ഉള്ളടക്കമാണ് ഈ ചാനലിന്റേത്. പ്രേക്ഷകർക്ക് വിശുദ്ധ ഖുർആൻ പാരായണങ്ങൾ എല്ലാ ദിവസവും ചാനലിലൂടെ കാണാം. ഏറ്റവും പ്രശസ്തരായ പാരായണ പ്രതിഭകളുടെ പ്രതിദിന ഖത്‍മുൽ ഖുർആൻ, മതപരമായ ആശയങ്ങൾ ലളിതമായി പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ സൗകര്യപ്പെടുന്ന ഹ്രസ്വ വിദ്യാഭ്യാസ പരിപാടികൾ എന്നിവയുണ്ട്. 

വിശുദ്ധ ഖുർആനിൻ്റെ അന്തസ്സത്ത ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ മനസിലാക്കിക്കൊടുക്കുന്ന വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി (എസ്‌.ബി.എ) നടത്തുന്ന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഹോളി ഖുർആൻ ചാനൽ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരമാണ് ചാനലിന് സമാരംഭമായത്. 

ഈ ചാനൽ ആരംഭിക്കുന്നതിന് ഡോ. സുൽത്താൻ്റെ പിന്തുണ എമിറേറ്റിനുള്ള പദ്ധതിയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതായി എസ്‌.ബി.എ ഡയരക്ടർ സാലം അലി അൽ ഗൈതി പറഞ്ഞു. “വിശുദ്ധ ഖുർആനിൻ്റെ അധ്യാപനങ്ങൾ പ്രചരിപ്പിക്കാനും ലക്ഷ്യബോധമുള്ളതും പ്രചോദിപ്പിക്കുന്നതുമായ മതപരമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒരു മാധ്യമ പ്ലാറ്റ്ഫോം രൂപപ്പെടുത്താനുള്ള ഷാർജ ഭരണാധികാരിയുടെ താൽപ്പര്യവും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

യു.എ.ഇയിലെയും ഇസ് ലാമിക ലോകത്തെയും മത, മാധ്യമ സ്ഥാപനങ്ങൾക്ക് ഈ ചാനലിനെ ഒരു മാതൃകയാക്കി മാറ്റാനാണ് എമിറേറ്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആൻ പാരായണത്തിലും ഖുർആൻ ശാസ്ത്ര പ്രോഗ്രാമുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക മതപരമായ ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോം കാഴ്ചക്കാർക്ക് സമ്മാനിക്കുമെന്ന് ഷാർജ ഹോളി ഖുർആൻ ചാനലിൻ്റെയും റേഡിയോയുടെയും ഡയരക്ടർ ഖലീഫ ഹസൻ ഖലഫ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago