HOME
DETAILS

ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ല; കയറ്റാന്‍ നടപടിയുമില്ല!

  
backup
August 30, 2016 | 11:09 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95



പള്ളിക്കല്‍: പള്ളിക്കല്‍ ബസാറിലെ ബസ് സ്റ്റാന്‍ഡ് ആര്‍ക്കോ വേണ്ടി ആരോ ഉണ്ടാക്കിയതല്ല, എന്നാല്‍ ഉദ്ഘാടനം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവിടെ ബസുകള്‍ പ്രവേശിക്കുന്നില്ല. അതിന് അധികൃതര്‍ ശ്രദ്ധിക്കുന്നുമില്ലെന്നാണ് ആക്ഷേപം. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചത്.
സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. സമര പ്രഖ്യാപനങ്ങളും ബസ് പണിമുടക്കും നടക്കുകയുണ്ടായി. കൊണ്ടോട്ടി പരുത്തിക്കോട് വഴി സര്‍വകാലാശാലാ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് ആക്ഷേപം. പരിഹാരത്തിനായി പഞ്ചായത്ത് കാര്യാലയത്തില്‍ പഞ്ചായത്ത് അധികൃതര്‍, പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍, ജനപ്രതനിധികള്‍, ബസ് ഓണേഴ്‌സ്, ബസ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഒരു മാസം മുന്‍പു സംയുക്ത യോഗം ചേര്‍ന്നിരുന്നു. ഫറോക്ക്-കോഴിക്കോട് ഭഗത്തേക്ക് സര്‍വിസ് നടത്തുന്ന ബസ് ഓണേഴ്‌സും ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കുകയും സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനു പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍, കൊണ്ടോട്ടി-പരുത്തിക്കോട് വഴി സര്‍വകാലാശാലാ റൂട്ടിലോടുന്ന ബസ് ഓണേഴ്‌സോ ജീവനക്കാരോ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സ്റ്റാന്‍ഡിന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമുണ്ടെന്നും സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയായിട്ടില്ല. സ്റ്റാന്‍ഡില്‍ കയറാത്ത ബസുകള്‍ ടൗണില്‍നിന്നു പരുത്തിക്കോട്ടേക്കുള്ള ഇടുങ്ങിയ ജങ്ഷനില്‍ നിര്‍ത്തുന്നതു പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കുംവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാന്‍ഡില്‍ ഒരുക്കുമെന്നും സ്റ്റാന്‍ഡിലെയും കവാടങ്ങളിലെയും അനധികൃത വാഹന പാര്‍ക്കിങ് തടയുന്നതിനു സംവിധാനമൊരുക്കുമെന്നുമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും സാധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  7 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  7 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  7 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  7 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  7 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  7 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  7 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  7 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  7 days ago