HOME
DETAILS

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

  
Web Desk
July 17, 2026 | 9:48 AM

Power cut Young man vandalizes KSEB office

എറണാകുളം: കൊച്ചിയിലെ ഫോര്‍ട്ട് കൊച്ചിയിലുള്ള കെ.എസ്.ഇ.ബി ഓഫീസിനു നേരെ
യുവാവിന്റെ ആക്രമണം. രാത്രിയിലെ വൈദ്യുതി മുടക്കം ചോദ്യം ചെയ്‌തെത്തിയ യുവാവ് ഓഫീസ് അടിച്ചുതകര്‍ത്തതായാണ് പരാതി. ഇന്നലെ രാത്രിയാണ് സംഭവം.

സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പരാതിക്കൊപ്പം കൈമാറി. പ്രതിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാള്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

അതേസമയം, നിലവിലെ വൈദ്യുതി ക്ഷാമ സാഹചര്യത്തില്‍ ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പല ഘട്ടങ്ങളിലായി ഒന്നര മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപയോഗം 91.78 ദശലക്ഷം യൂണിറ്റിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണിത്. വൈദ്യുതി ആവശ്യകതയില്‍ 500 മെഗാവാട്ടിന്റെ വര്‍ധനയും രേഖപ്പെടുത്തി.

മഴക്കുറവും ഉയര്‍ന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്താകെ ആവശ്യകത കൂടിയതോടെ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഹ്രസ്വകാല കരാര്‍ വഴി വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അത് ഉടന്‍ ലഭ്യമാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 3500-3600 മെഗാവാട്ടായിരുന്ന പീക്ക് വൈദ്യുതി ആവശ്യകത ഈ വര്‍ഷം 4600-4800 മെഗാവാട്ടായി ഉയര്‍ന്നു. ഡാമുകളില്‍ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും കടം വാങ്ങിയ വൈദ്യുതി തിരിച്ചുനല്‍കേണ്ട ബാധ്യതയുമുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി മറികടക്കാന്‍ പൊതുജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്നും പ്രത്യേകിച്ച് എ.സി ഉപയോഗം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.

A youth attacked the KSEB office in Fort Kochi, Kochi. According to the complaint, the youth came to question a power outage at night and vandalized the office. 
The incident happened last night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  an hour ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  an hour ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  an hour ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  2 hours ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  2 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 hours ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  4 hours ago