പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സി.പി.ഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചര്‍ച്ചചെയ്യുന്നതെന്നാണ് പിണറായി വിജയന്‍ ചോദിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുന്‍പും താന്‍ അതു തന്നെയാണ് പറഞ്ഞതെന്നും ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും പിണറായി ചോദിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മില്‍ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വിജയന്‍ വ്യക്തമാക്കി.
അതേസമയം, സി.പി.ഐയുടെ വാതില്‍ എല്ലാക്കാലത്തും ചര്‍ച്ചയ്ക്കായി തുറന്നുവെച്ചിരിക്കുമെന്നാണ് ബിനോയ് വിശ്വം പറയുന്നത്. സി.പി.എമ്മിനെ കുറ്റപ്പെടുത്തില്ല. ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷി അവരാണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. വോട്ടെടുപ്പിലൂടെ എല്‍.ഡി.എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. നിലപാട് പറയുന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ആരെയും ശത്രുവായി കാണില്ലെന്നും രാഷ്ട്രീയപ്രശ്‌നം രാഷ്ട്രീയമായി തീര്‍ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala Chief Minister Pinarayi Vijayan said there is no existing issue that warrants a discussion regarding the Opposition Deputy Leader's post. Responding to the ongoing political debate, CPI state secretary Binoy Viswam stated that the doors remain open for discussions if needed. The differing remarks come amid continued political speculation over the position and its implications within the Opposition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."