HOME
DETAILS

എയർലൈൻ കൃത്യനിഷ്ഠ; ഒന്നാം സ്ഥാനം നിലനിർത്തി സഊദിയ എയർലൈൻസ്

  
August 19, 2024 | 5:06 PM

Airline Punctuality Saudia Airlines retained the first position

റിയാദ്:അന്താരാഷ്ട്ര വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സിറിയം കമ്പനിയുടേ പുതിയ റിപ്പോർട്ടിൽ കൃത്യനിഷ്‌ഠ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തി സഊദിയ എയർലൈൻസ്.ജൂലൈ മാസത്തിൽ പരമാവധി കൃത്യനിഷ്ഠ പാലിച്ച് അന്താരാഷ്ട്ര സർവീസുകൾ നടത്തിയ വിമാന കമ്പനികളിൽ സഊദിയ എയർലൈൻസ് ഒന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂൺ മാസത്തിലെ റിപ്പോർട്ടുകളിലും സഊദി എയർലൈൻസ് ഒന്നാമതായിരുന്നു.

വിമാനം പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും സഊദിയ എയർലൈൻസ് 88 ശതമാനത്തിലധികം കൃത്യത പാലിക്കുന്നുണ്ട്. സമയക്രമം പാലിക്കുന്നതിൽ മറ്റു ‌എയർലൈൻ കമ്പനികളെല്ലാം സഊദിയക്ക് പിറകിലാണ്.സഊദിയ എയർലൈൻസ് ജൂലൈ മാസത്തിൽ നാല് ഭൂഖണ്ഡങ്ങളിലെ നൂറിലധികം വിമാനത്താവളങ്ങളിലേക്ക് 16,500 സർവീസുകളാണ് നടത്തിയത്‌. ഫ്ളൈറ്റ് ഷെഡ്യൂളുകൾ കൃത്യമായി പാലിക്കാൻ ഡിജിറ്റൽ സംവിധാനങ്ങളുൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, അതിൻ്റെ പ്രതിഫലനമാണ് ലോകത്ത് തന്നെ സഊദിയ ഒന്നാം സ്ഥാനത്തെത്താൻ കാരണമെന്നും സഊദി ഗ്രൂപ്പ് ജനറൽ മാനേജർ എഞ്ചിനീയർ ഇബ്രാഹിം അൽ ഒമർ പറഞ്ഞു.

കാലാവസ്ഥാ സാഹചര്യങ്ങൾ, ഉയർന്ന താപനില, സാങ്കേതിക തകരാറുകൾ, വിമാനത്താവളങ്ങളുടെ പ്രവർത്തന സാഹചര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ നിരന്തരം കൃത്യമായ നിരീക്ഷണം നടത്തുന്നതിനാലാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മുതൽ, ഫ്ളൈറ്റ് ഷെഡ്യൂളുകളുടെ കാര്യത്തിൽ ലോകത്തിലെ മികച്ച പത്ത് എയർലൈനുകളുടെ പട്ടികയിൽ സൗദി എയർലൈൻസിൻ്റെ സ്ഥാനം പിടിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ഒബിസി സംവരണം റദ്ദാക്കി ബിജെപി സര്‍ക്കാര്‍ 

National
  •  a month ago
No Image

ഇഹ്‌റാം ധരിച്ച് വിശുദ്ധ യാത്രയ്ക്ക്; ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്ര പുറപ്പെട്ടു

bahrain
  •  a month ago
No Image

ഈദിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളുടെ വ്യാജ ഓൺലൈൻ പരസ്യങ്ങൾ; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തം; ബഹ്‌റൈനി ജീവനക്കാരുടെ എണ്ണം ഉയര്‍ന്നു

bahrain
  •  a month ago
No Image

കുടകിൽ കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി; മറിഞ്ഞുവീണ ആനയുടെ അടിയിൽപ്പെട്ട് യുവതി മരിച്ചു

National
  •  a month ago
No Image

വി.ഡി സർക്കാരിന് ആശംസയർപ്പിച്ച് പിണറായി വിജയൻ; ക്രിയാത്മകമായി പിന്തുണക്കുമെന്ന് കുറിപ്പ്

Kerala
  •  a month ago
No Image

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ബഹ്‌റൈനില്‍ നിന്ന് 83 പ്രവാസികളെ നാടുകടത്തി

bahrain
  •  a month ago
No Image

ബലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍; മെയ് 26 മുതല്‍ അഞ്ചുദിവസം അവധി

oman
  •  a month ago
No Image

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

Kerala
  •  a month ago

No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; അവസാന നിമിഷം യാത്ര റദ്ദാക്കി; ഗുരുതര ആരോപണവുമായി ഡിഎംകെ 

Kerala
  •  a month ago
No Image

ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; യുഎഇയുടെ കൈ ആർക്കും വളച്ചൊടിക്കാനാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a month ago
No Image

കേരളത്തിന്റെ പുതിയ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി ടി. ആസഫ് അലി; അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ജാജു ബാബു; നിയമനങ്ങൾക്ക് മന്ത്രിസഭാ അം​ഗീകാരം 

Kerala
  •  a month ago
No Image

ഇനി പരസ്യങ്ങളിൽ കന്ദൂറ ധരിക്കാൻ അനുമതി യുഎഇ പൗരന്മാർക്ക് മാത്രം; പുതിയ നയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി അധികൃതർ

uae
  •  a month ago