ഖോർഫക്കാനിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച്
ഖോർഫക്കാൻ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം ഷാർജയിൽ സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ച് പ്രഖ്യാപിച്ചു. ഖോർഫക്കാനിലെ ലുലുഇയ്യ ഏരിയയിലെ 500 മീറ്റർ ബീച്ച് സ്ത്രീകൾക്ക് പൂർണമായ സ്വകാര്യത നൽകും. കഫേ, മെഡിക്കൽ ക്ലിനിക്, പ്രാർത്ഥനാ മുറി തുടങ്ങിയ മറ്റ് സേവനങ്ങളും ഇവിടെയുണ്ടാകും.
അതിനിടെ, ഖോർഫക്കാൻ നഗരത്തിലെ അൽ ബർദി 6, അൽ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കാൽനട പാലം നിർമി ക്കാൻ ഷാർജ ഭരണാധികാരി നിർദേശം നൽകി. ഷാർജയിലെ ഡയറക്ട് ലൈൻ റേഡിയോ പരിപാടിയിൽ സംസാരിച്ച ആർ.ടി.എ ഷാർജ ചെയർമാൻ യൂസഫ് ഖമീസ് അൽ ഉഥ്മാനി, പുതിയ പാലം രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള താമസക്കാരുടെ സഞ്ചാരത്തിന് സഹായിക്കുമെന്ന് പറഞ്ഞു.
ഹയവ മേഖലയിലെ ഉൾ റോഡുകളിൽ ആർ.ടി.എ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."